CinemaGeneralLatest NewsMollywoodNEWS

എനിക്ക് പിന്നാലെ വന്ന് ഇന്ന് കൊടുംഭീകരിയായവൾ ; പേളിയെക്കുറിച്ച് രാജ് കലേഷ് പറയുന്നതിങ്ങനെ

ബിഗ് ബോസിലേക്ക് വന്നതോടെയാണ് താരത്തിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസിലേക്ക് വന്നതോടെയാണ് താരത്തിന്റെ ജീവിതത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അവതരണം മാത്രമല്ല അഭിനയവും ആലാപനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും പേളി തെളിയിച്ചിരുന്നു. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയവും വിവാഹവും പിന്നീട് വിശേഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും അറിയുന്നതാണ്. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ഇരുവരും അഭിനയത്തില്‍ സജീവമാണ്.

വിവാഹത്തിന് ശേഷം മികച്ച അവസരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ   പേളിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് രാജ് കലേഷ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പേളിയെ കണ്ട സന്തോഷം പങ്കിട്ടത്.

പോസ്റ്റിന്റയെ പൂർണരൂപം………………

പിന്നാലെ വന്നവൾ മുന്നിൽ വന്നപ്പോൾ, വർഷങ്ങൾക്ക്‌ മുമ്പ്‌ ടേസ്റ്റ് ഓഫ്‌ കേരള എന്ന ഷോയിൽ എനിക്ക്‌ പിന്നാലെ അവതാരകയായി എത്തിയ ആളാണ്‌ പേളി! ഇന്ന് കൊടും ഭീകരിയാണ്‌. ഹിന്ദിയിലും തമിഴിലും സിനിമകൾ തേടി വന്നിരിക്കുന്നു! ഏറ്റവും ആരാധകരുള്ള മലയാളി അവതാരക. പ്രൗഡ് ഓഫ്‌ യൂ മൈ ഡിയര്‍ എന്ന കുറിപ്പിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും കലേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button