വ്യത്യസ്ത ത്രില്ലര്‍ സിനിമയായ അഞ്ചാം പാതിരയിലെ കേന്ദ്ര കഥാപാത്രമായി കുഞ്ചാക്കോ ബോബന് കളം നിറയുമ്പോള്‍ താരം മറ്റൊരു സൈക്കോ കഥ കേള്‍ക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘മലയാള സിനിമയുടെ ഗതി മാറ്റിയ കുറെയധികം സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമാണ്. ഈ വര്‍ഷം മുതല്‍ കുറച്ചു കൂടുതല്‍ കരുതല്‍ വേണം എന്ന് ആഗ്രഹിക്കുന്നു. ചിലര്‍ നമ്മളോട് അപ്രതീക്ഷിതമായ നമുക്ക് പേടി തോന്നിപ്പിക്കും വിധമുള്ള വിഷയങ്ങള്‍ പറയും. അടുത്തിടെ ഒരു പുതിയ സംവിധായകന് എന്നോട് കഥ പറയാന്‍ വന്നു. വിഷ്വലി ഓരോന്ന് വിവരിച്ച് വിവരിച്ച് ആണ് പുള്ളിയുടെ കഥ പറച്ചില് രീതി. മനുഷ്യമാസം ഭക്ഷിക്കുന്ന ഒരു നരഭോജിയുടെ കഥയാണത്. ആ നരഭോജിയായി ഞാന്‍ അഭിനയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ എനിക്ക് ഭയമായി. ‘അയ്യോ എനിക്ക് ഈ ടൈപ്പ് പരിപാടി പറ്റില്ലെന്ന്’ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. അത്തരം വിചിത്രമായ കഥകള്‍ പങ്കുവെയ്ക്കുന്നവര്‍ ഇപ്പോഴും ചുറ്റുമുണ്ട്. അത് സ്വീകരിക്കാണോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സ് ആണ്. ‘അഞ്ചാം പാതിര’ മിഥുന് മാനുവല്‍ തോമസ് പറഞ്ഞ രീതിയിലൂടെയായിരുന്നില്ല ഞാന്‍ അതിന്റെ കഥാഗതിയില്‍ സഞ്ചരിച്ചത്. ഓരോ സ്ഥലത്ത് എത്തുമ്പോള്‍ കഥ വഴിമാറി പോകുന്ന ത്രില്ലിംഗ് അനുഭവം ആ സിനിമയ്ക്ക് ഉണ്ടെന്ന ബോധ്യത്തലാണ് മിഥുന് മാനുവല്‍ തോമസിന് കൈകൊടുക്കുന്നത്’.
Post Your Comments