മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് സിദ്ധിക്ക്. ലാലുമായി ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഈ സംവിധായകന് തങ്ങളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് തുറന്നു പറയുന്നു. ഫാസിലുമായുള്ള ബന്ധത്തെക്കുറിച്ചും ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്മാരായതിനെക്കുറിച്ചും സിദ്ധിക്കിന്റെ തുറന്നു പറച്ചില്.
”മറക്കില്ലൊരിക്കലും എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ച പരിചയംവെച്ച് കലാഭവന്‍ അന്‍സാറാണ് എന്നെയും ലാലിനെയും ഫാസില്‍സാറിന് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ അന്ന് അദ്ദേഹത്തോട് രണ്ടു കഥകള്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകള്‍ അല്ലാതിരുന്നിട്ടും ഫാസില്‍സാര്‍ ഞങ്ങക്ക് പ്രോത്സാഹനംതന്ന് കൂടെനിര്‍ത്തി. പിന്നെ ഇടയ്ക്കിടെ ഞങ്ങള്‍ അദ്ദേഹത്തിന്റെയടുത്ത് ഡിസ്കഷന് പോകുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫാസില്‍സാര്‍ സിനിമ ചെയ്യാനുദ്ദേശിക്കുന്ന രണ്ടു കഥകള്‍ പറഞ്ഞു. ഒന്ന് ലൗവ് സ്റ്റോറി ആയിരുന്നു. അമ്മൂമ്മയും പേരക്കുട്ടിയും തമ്മിലുള്ള സ്നേഹവാത്സല്യത്തിന്റെ പ്രമേയമായിരുന്നു രണ്ടാമത്തേത്. എനിക്ക് അതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഫാസില്‍സാര്‍ പറഞ്ഞു: ”ഈ കഥയാണ് ഞാന്‍ ഉടനെ ചെയ്യുന്നത്. നിര്‍മാതാവും ഞാന്‍തന്നെ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ അസിസ്റ്റ് ചെയ്യാം.” ഞാനന്ന് സ്കൂളില്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്നു. ലാല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിചെയ്യുന്ന സമയവും. പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് ഞങ്ങള്‍ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി. പിന്നീട് ‘റാംജിറാവ് സ്പീക്കിങ്’ എന്ന ഞങ്ങളുടെ ആദ്യചിത്രം ഫാസില്‍സാര്‍ നിര്‍മിച്ചു.”
മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ധിക്ക് പങ്കുവച്ചു
Post Your Comments