സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്. വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നമിത പറയുന്നത്. എന്നാല്‍ ജിമ്മില്‍ പോയി മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല ഉദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.
”ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറിയില്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല” നമിത പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.
Post Your Comments