CinemaGeneralLatest NewsMollywoodNEWS

കുമരകമല്ല സ്വദേശം,വിക്കീപീഡിയയിൽ എന്നെപ്പറ്റി പറയുന്നത് പൊട്ടത്തെറ്റ് ; തുറന്നടിച്ച് നടി നമിത് പ്രമോദ്

ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നമിത പ്രമോദ് ഇക്കാര്യം വെളിപ്പെടുത്തിയത്

മലയാള സിനിമയിലെ യുവ നടിമാരിൽ മുൻ നിരയിൽ നിൽക്കുന്ന നായികയാണ് നമിത പ്രമോദ്. ഇപ്പോഴിതാ വിക്കിപീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വിവരത്തെ കുറിച്ച് പറയുകയാണ് താരം. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നമിത പ്രമോദ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കീപീഡിയയിൽ തന്നെ കുറിച്ച് എഴുതിയിരിക്കുന്ന പല വിവരങ്ങളും പൊട്ടത്തെറ്റാണ്. താൻ ഇത് തിരുത്തിയെങ്കിലും പിന്നീട് ആരൊക്കെയോ വീണ്ടും അത് മറ്റിയെന്നും നമിത പറഞ്ഞു.

ആലപ്പുഴ കേന്ദ്രീകരിച്ചാണ് തന്റെ പല ചിത്രങ്ങളുടേയും ഷൂട്ടിങ് നടന്നത്. ഇടയ്ക്ക് ചിലര്‍ വന്ന് പറയും നമ്മള്‍ ഒരു നാട്ടുകാരാണെന്നൊക്കെ, അവര്‍ സ്‌നേഹം കൊണ്ട് പറയുന്നതല്ലേ എന്ന് കരുതി ഞാന്‍ തിരുത്താറുമില്ല. വിക്കിപീഡിയയിൽ പറയുന്നത് പോലെ കുമരകമല്ല എന്റെ സ്വദേശം. അതുപോലെ താനൊരു ഡാൻസറുമല്ലെന്നും നിമിത പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button