CinemaGeneralLatest NewsMollywoodNEWS

വീട് വച്ചു, കാർ വാങ്ങി, മീശയും വന്നു: ഇനി പെണ്ണ് കെട്ടണം ; സുന്ദരികളായ പെൺകുട്ടികൾക്ക് സ്വാഗതം ചെയ്ത് സൂരജ്

സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമർപ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും പ്രേക്ഷകരും വാഴ്ത്തിയിരുന്നു

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഹിറ്റ് ചിത്രമയിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സിനിമയിൽ ശരിക്കുള്ള കുഞ്ഞപ്പൻ നടൻ സൂരജ് തേലക്കാടാണെന്ന് അണിയറക്കാർ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ സൂരജിന് അഭിനന്ദനപ്രവാഹമാണ്. സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമർപ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും പ്രേക്ഷകരും വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ മനോരമക്ക് നൽകിയ പ്രത്യേക വിഡിയോയിലൂടെ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ചർച്ചയാകുന്നത്.

വിഡിയോയിൽ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് ഒരു ഘട്ടത്തിൽ പറയുന്നതിങ്ങനെയാണ്. ‘ വീട് വച്ചു, കാർ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ഇതു കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയിൽ സൂരജിനെ കളിയാക്കാൻ തുടങ്ങി. പിന്നീട് ഇരുവരും ഇതെക്കുറിച്ച് രസകരമായി ഒരുപാട് സംസാരിച്ചു. ഒടുവിൽ സുന്ദരികളായ പെൺകുട്ടികൾക്ക് സ്വാഗതം എന്നു പറഞ്ഞ് സുരാജ് സൂരജിനായി ഒരു അനൗദ്യോഗിക വിവാഹാഭ്യർഥന നടത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സുരാജിന് സൂരജിനോടുള്ള സ്നേഹവും കരുതലും വളരെ വലുതാണെന്ന് പറഞ്ഞ് നിരവധി കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ഇത്തരത്തിൽ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോൾ‌ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു. ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സൂരജ് 20–ഓളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button