ഹോളീവുഡ് താരങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ ഏല്ലാവരുടെയും മുന്നില്‍ തെളിയുന്നത് അത്യാഢംബര പൂര്‍ണമായ ജീവിതം നയിക്കുന്നവരെയാകാം. എന്തിനും ഏതിനും സഹായികളും, ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരും, കൊട്ടാര വീടുമൊക്കെയാകാം. എന്നാല്‍ ഇതൊക്കെ ഉണ്ടായിരുന്നിട്ടും റോഡരികില്‍ പ്രസവിക്കേണ്ടി വന്ന ഒരു ഹോളീവുഡ് താരമുണ്ട് ‘വിവിയന്‍ ഗ്രേ’. യാദൃശ്ചമായിട്ടാണ് സംഭവം നടത്തതെങ്കിലും ഹോളിവുഡില്‍ ചരിത്രമായിരുന്നു വിവിയന്‍ ഗ്രേ എന്ന ഹോളീവുഡ് താരത്തിന്റെ പ്രസവം.
സംഭവം നടക്കുന്നത്2014 ലിലാണ്. ആശുപത്രിയിലേക്ക് പോകുംവഴി വഴിയില്‍ വച്ചായിരുന്നു താരത്തിന്റെ പ്രസവം. ഹോളിവുഡ് റോഡ് എന്നറിയപ്പെടുന്ന ചെല്‍സി ആന്റ് വെസ്റ്റ് മിനിസ്റ്റര്‍ ആശുപത്രിയ്ക്ക് മുന്നിലുള്ള റോഡിലാണ് നടി ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനുള്ള തയ്യാറെടുപ്പുകളോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന നടി പാതിവഴി എത്തിയപ്പോള്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച് പാതയോരത്ത് ഇരുന്നു. പ്രസവം നടക്കാന്‍ പോകുകയാണെന്ന് മനസ്സിലായ അമ്മ ഉടന്‍ തന്നെ ഒരു കോട്ട് നല്കി പ്രസവത്തിന് സഹായിക്കുകയും ചെയ്തു.
താരം വഴിയരികില്‍ പ്രസവിച്ചത് അറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരും സഹായികളും പാരമെഡിക്കല്‍ പ്രതിനിധികളും സംഭവ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷകള്‍ നല്‍ക്കുകയായിരുന്നു. 12 മണിക്കൂറിനു ശേഷം പൂര്‍ണ്ണ ആരോഗ്യവതിയായ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയായിരുന്നു.താരത്തിന്റെയും കുഞ്ഞിന്റെയും വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു ഹോളിവുഡില്‍.
Post Your Comments