മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ് ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നത്. ചിത്രത്തിനെതിരേ അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്ഥാപനത്തെ അപമാനിച്ചെന്നാണ് പരാതി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയവരും എതിര്‍കക്ഷികളാണ്.പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്.ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 20നാണ് തിയറ്ററുകളില്‍ എത്തിയത്.
ചിത്രത്തില്‍ ഹരീന്ദ്രന്‍ അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നുമുണ്ട്.നയണ്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 20നാണ് തിയറ്ററുകളില്‍ എത്തിയത്.
Post Your Comments