മലയാളത്തിന്റെ പ്രിയതാരമാണ് നായകമികവുകൊണ്ടും സംവിധായക മികവുകൊണ്ട് മലയാളത്തില്‍ നിറഞ്ഞു നിന്ന സൂപ്പര്‍ താരം പൃഥ്വിരാജ്. പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്അഭിനയത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് മികച്ച നടന്മാരെ സൃഷ്ടിക്കുന്നതെന്ന് പൃഥ്വിരാജ്. ഒരു വില്ലന്‍ വേഷം ചെയ്യണമെന്ന അടിസ്ഥാനപരനമായ ആഗ്രഹത്തിന്റെ ശക്തിയാണ് സുരാജ് വെഞ്ഞാറമൂടിന്റെ ‘ഡ്രൈവിംഗ് ലൈസന്‍സി’ലെ വിസ്മയിപ്പിക്കുന്ന പ്രകടനമെന്ന് പൃഥ്വിരാജ് പറയുന്നു.
താന്തോന്നിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവം വിവരിച്ചാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓര്മ, സുരാജ് ചോദിച്ചു. ‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’ അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം’ എന്നാണ് പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സിന്റെ കഥ കേട്ടപ്പോള്‍ ആരാധകന്റെ റോളില്‍ ആദ്യം മനസ്സില്‍ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നു. ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. ഏല്ലാം വേഷങ്ങളും തനിക്ക് ഉദ്ദക്കുമെന്നും സുരാജും തെളിയിച്ചിരിക്കുകയാണ്.
Post Your Comments