CinemaGeneralLatest NewsMollywoodNEWS

മടങ്ങി വരവിലെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് നവ്യാ നായർ

2001-ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇഷ്ടം എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരം 2014-ൽ ദൃശ്യ എന്ന കന്ന‍ഡ ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

കലോത്സവവേദികളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലയളവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ താരം ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നടി തൻ്റെ മടങ്ങി വരവിൻ്റെ വിവരം പറഞ്ഞത്. ആറ് വർഷത്തിനു ശേഷമാണ് സിനിമയിലേക്ക് നവ്യ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

2001-ൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇഷ്ടം എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരം 2014-ൽ ദൃശ്യ എന്ന കന്ന‍ഡ ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ സിനിമയിലേക്കുള്ള മടങ്ങിവരുവിന് തയ്യാറെടുക്കുകയാണ്. തൻ്റെ പുതിയ ചിത്രത്തിൻ്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നവ്യ ഇപ്പോൾ.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന് പുറത്ത് വിടുമെന്നും മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയും മഞ്ജു വാര്യരും അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടുമെന്ന് താരം അറിയിക്കുകയാണ്.
2012-ൽ അഭിനയിച്ച സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ അഭിനയിച്ച അവസാന മലയാള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button