കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ചാം പാതിര. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് ‘അഞ്ചാം പാതിരയിൽ’ കുഞ്ചാക്കോ ബോബന്. ക്രിമിനലുകളുടെ മനസ് പഠിച്ച് കുറ്റകൃത്യങ്ങളുടെ അഴിയാക്കുരുക്കുകൾ അഴിച്ചെടുക്കുന്ന ഒരു ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈനായാണ് കുഞ്ചാക്കോ ബോബന്റെ പകർന്നാട്ടം.
മുഖത്തിന്റെ ഓരോ ഇഞ്ചിലും ഗൗരവവും സസ്പെൻസും. ഇതിന്റെ ഭാഗമായി ഒട്ടേറെ ഡോക്ടർമാരെ പ്രത്യേകിച്ച് സൈക്കോളജിസ്റ്റുകളുടെ രീതികൾ പഠിച്ചു. അവയിൽ നിന്നു മികച്ചതു മാത്രമെടുത്താണ് അൻവർ ഹുസൈന്റെ ശൈലികളാക്കിയത്. ആദ്യമായി കേസന്വേഷണത്തിലേക്കു കടക്കുന്ന ഒരാളുടെ കൗതുകങ്ങളും ആകാംഷയുമെല്ലാം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതായിരുന്നു പ്രധാന വെല്ലുവിളിയും. എന്റെ ശരീരത്തിനു യോജിക്കാത്ത തരത്തിലുള്ള ഒരു മാനറിസവും ഇതിനായി സ്വീകരിച്ചിട്ടില്ല.
ചാക്കോച്ചൻ കുറ്റാന്വേഷകനാകുന്ന ആദ്യ ചിത്രമാണിത്. മുൻപ് അഭിനയിച്ച ട്രാഫിക്, വേട്ട എന്നിവ ത്രില്ലർ വിഭാഗത്തിൽ വരുന്നതാണെങ്കിലും ആ രണ്ടു ചിത്രത്തിലും കുറ്റവാളിയായിരുന്നു ഞാൻ. പൊലീസ് സേനയിലെ സുഹൃത്ത് വഴി ക്രൈം ഇൻവസ്റ്റിഗേഷന്റെ ഭാഗമായി മാറുന്നയാളാണ് ‘അഞ്ചാം പാതിര’യിലെ അൻവർ ഹുസൈൻ. ഒരു തുടക്കക്കാരന്റെ എല്ലാ കുറവുകളുമുള്ളയാളാണത്. ഇതു വരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ മാനസികമായി ഒരുങ്ങുകയാണ് ആദ്യം ചെയ്തത്. ഒരു മാറ്റം എന്റെ കരിയറിലും അത്യാവശ്യമാണ്. അതിനു വേണ്ടി രണ്ടും കൽപിച്ചിറങ്ങിയെന്നു മാത്രം. മനസും ശരീരവും അതിനായി തനിയെ മാറിക്കോളും. കുഞ്ചാക്കോ പറഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം തിയറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു മുന്നേറുന്ന ചിത്രമാണ് ‘അഞ്ചാം പാതിര’
Post Your Comments