BollywoodCinemaLatest NewsNEWS

നിസ്സഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല :വികാരനിര്‍ഭരയായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മാതാവ്

ബോളിവുഡിന് പുറമെ നിരവധി ആരാധകരുള്ള താരമായ നടന്‍ ഹൃത്വിക് റോഷന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ മാതാവ് പിങ്കി റോഷന്‍. 2013 ല്‍ ഷൂട്ടിങ്ങിനിടെ തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹൃത്വിക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. ജീവന്‍ അപകടത്തിലായ സമയത്തും മകന്‍ പുലര്‍ത്തിയ ശുഭാപ്തിവിശ്വാസത്തെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും പ്രകീര്‍ത്തിച്ചാണ് പിങ്കിയുടെ കുറിപ്പ്. അതോടൊപ്പം ശസ്ത്രക്രിയയുടെ ചിത്രങ്ങളും പിങ്കി പങ്കുവച്ചിട്ടുണ്ട്.

ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നാണ് താര മാതാവ് പറഞ്ഞത്. ദഗ്ഗുവിന്റെ മാതാവ് എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇതെന്നുംദഗ്ഗു ശസ്ത്രിക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന് കുഴഞ്ഞ് വീണ അവസ്ഥയിലായിരുന്നു ഞാന്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്നേഹവും കരുതലും മനസ്സിനെ വല്ലാതെ തളര്‍ത്തിയിരുന്നു. നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങിനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസ്സഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല.

എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പ്രതിബിംബമാണ് ഞാന്‍ അവയില്‍ കണ്ടത്. അതെനിക്ക് കരുത്ത് നല്‍കി. ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഖം കുറഞ്ഞു. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്പിങ്കി കുറിച്ചു.താരത്തിന്റെ മാതാവിന്റ വികാര നിര്‍ഭലമായ കുറിപ്പാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button