മലയാളത്തിലെ യുവനടികളില്‍ ഏറെ ആരാധകരുള്ള പ്രിയതാരമാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നൂറിന് ഷെറിഫ്.കഴിഞ്ഞ ദിവസം നടി നൂറിന് ഷെരീഫ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു ഉണ്ടാക്കിയത്. പ്രമുഖ മാധ്യമങ്ങളും നടി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് നല്‍കിയത്. എന്നാല്‍ സത്യം അതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ നൂറിന്.
തന്റെ മേക്കപ്പ് സ്കില്ലുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്നാണ് നൂറിന് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.’ഒടുവില്‍ വെളിപ്പെടുത്തുന്നു. മേക്കപ്പ് ഉപയോഗിച്ച് ഒരു പുരുഷന്റെ കൈ ഉണ്ടാക്കാനായി ശ്രമിച്ചു. തന്റെ മേക്കപ്പ് സ്കില്ലുകള്‍ കൊണ്ടുള്ള ആദ്യ ശ്രമമാണ്, അതില്‍ ഞാന്‍ വിജയിച്ചു. തെറ്റിദ്ധരിച്ച എല്ലാവരോടും- ഞാന്‍ ഇപ്പോഴും എന്നെ തന്നെ സ്നേഹിക്കുന്നു, ഞാന്‍ എന്നെത്തന്നെ സ്നേഹിക്കുന്നുവെന്ന് ലോകം മുഴുവന്‍ പറയാന്‍ ആവേശഭരിതയാണ്’ എന്ന് നൂറിന് മേക്കപ്പ് ചെയ്യുന്ന വീഡിയോക്കൊപ്പം കുറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്.’എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍’ എന്നായിരുന്നു നൂറിന് ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ചങ്ക്സ് ആണ് നൂറിന് അഭിനയിച്ച ആദ്യ ചലച്ചിത്രം. ഈ ചിത്രത്തില്‍ നായകനായ ബാലു വര്‍ഗീസിന്റെ സഹോദരിയുടെ കഥാപാത്രമായാണ് നൂറിന് അഭിനയിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാദാ ജോണ്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി.ഇതാണ് താരത്തിന്റെ കരിയറില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ചിത്രം.
Post Your Comments