ബിഗ് ബോസ് രണ്ടാം സീസണിൽ ആദ്യ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തത് വീട്ടിലെ മുതിർന്ന അംഗമായ രാജിനി ചാണ്ടിയെയായിരുന്നു. പ്രായത്തിൽ മൂത്ത രാജിനി ചാണ്ടിയെ വീട്ടിലെ മറ്റ് അംഗങ്ങൾ അനുസരിക്കുമെന്നും തർക്കങ്ങൾ ഉണ്ടാകില്ലെന്നുമുള്ള പ്രതീക്ഷയിലായിരുന്നു രാജിനി ചാണ്ടിയെ ക്യാപ്റ്റനാക്കാൻ എല്ലാവരും ഒരേ സ്വരത്തിൽ തീരുമാനിച്ചത്. എന്നാൽ ഒരാഴ്ച ക്യാപ്റ്റൻ സ്ഥാനത്തിരുന്ന് ഭരിച്ച രാജിനി ചാണ്ടിയ്ക്കെതിരെ ഇപ്പോഴിതാ വീട്ടിലെ മറ്റ് അംഗങ്ങൾ തിരിയുന്ന കാഴ്ചയാണ് കണ്ടു തുടങ്ങിയത്.
രാജിനി ചാണ്ടിയ്ക്കെതിരെ ചെറിയ മുറുമുറുപ്പുകൾ വീട്ടിൽ ഇടയ്ക്ക് ചില അംഗങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ആറാം ദിവസം രാജിനി ചാണ്ടിയ്ക്ക് മുന്നിൽ പരാതികൾ അംഗങ്ങൾ തുറന്നു പറഞ്ഞു. കൗമാരക്കാനായ മകനെ പിരിഞ്ഞിരിക്കാൻ വയ്യെന്ന മഞ്ജു പത്രോസിൻ്റെ വാക്കുകളെ രാജിനി ചാണ്ടി തള്ളിയപ്പോൾ മഞ്ജുവിനെ പിന്തുണച്ച് സാൻഡ്രയും രേഷ്മയുമെത്തി. ക്യാപ്റ്റൻ തങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഇരുവരുടെയും പരാതി.
വീട്ടിലെ മറ്റൊരംഗമായ എലീനയോട് രാജിനി സംസാരിക്കുന്നുണ്ടെന്നും തങ്ങളുടെ പേരു പോലും പറയുന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. മോഹൻലാലിനു മുന്നിലും ഈ പരാതിക്കെട്ട് ചെറുതായി അഴിഞ്ഞു. ‘പട്ടിയെപ്പോലെ പണിയെടുത്തിട്ടും’ ചേച്ചി തങ്ങളോട് സംസാരിക്കുന്നു പോലുമില്ലെന്ന പരാതി മോഹൻലാൽ ഓർമിപ്പിച്ചപ്പോൾ അത് താനാണെന്ന് സാൻഡ്ര വ്യക്തമാക്കി. എന്നാൽ ഈ പ്രശ്നം പറഞ്ഞു തീർത്തതാണെന്നും രേഷ്മയും സാൻഡ്രയും പറഞ്ഞു.
കൂടാതെ വീട്ടിലെ മറ്റൊരു മുതിർന്ന അംഗമായ രജിത് കുമാറും രാജിനി ചാണ്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. പക്ഷപാതം തന്നെയായിരുന്നു രജിത് കുമാറിന്ർറെയും പ്രശ്നം. ക്യാപ്റ്റൻ എന്ന നിലയിൽ രാജിനി വീട്ടിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്നില്ലെന്ന് രജിത് കുമാർ പരാതി ഉയർത്തി. എന്നാൽ രജിത് കുമാറിൻ്റെ വാദത്തെ അനുകൂലിച്ച് അധികമാരും രംഗത്തെത്തിയില്ലെന്നത് ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെ മറ്റൊരു രീതിയിലായിരുന്നു രാജിനി ചാണ്ടി സമീപിച്ചത്. ഒരു കാര്യത്തെ പോസിറ്റീവായും നെഗറ്റീവായും സ്വീകരിക്കാമെന്ന് രാജിനി പറഞ്ഞു. വീട്ടിൽ ആദ്യം ഉണരുന്ന താനാണ് അടുക്കളയിൽ കയറി എല്ലാവർക്കും ചപ്പാത്തിയുണ്ടാക്കുന്നത്. താൻ ആരെയും അറിയിക്കാതെ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയാണെന്നോ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം ജോലി ചെയ്യുകയാണെന്നോ ചിന്തിക്കാമെന്ന് രാജിനി ചാണ്ടി പറഞ്ഞു.
Post Your Comments