
പൗരത്വ നിയമ ഭേദഗതി നിയമത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബിജിബാലിന്റെ പുതിയ ഗാനം. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്ശനനുന്നയിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. ബിജിബാല്‍ തന്നെ ആലപിച്ച ഗാനം താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രാജ്യത്തെ തൊഴിലില്ലായ്മയും നോട്ട് നിരോധനവും എല്ലാം പ്രതിപാതിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക് വിഡിയോ ആരംഭിക്കുന്നത് ആസാദി മുദ്രാവാക്യങ്ങളോട് കൂടിയാണ്. കശ്മീരിലെ നിരോധനാഞ്ജയും, ജെഎന്‍യുവിന് നേരെയുള്ള കേന്ദ്രസര്‍ക്കാര്‍ ആക്രമണവും എതിര് ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമവും കര്‍ഷക ആത്മഹത്യയുമെല്ലാം വരികളിലുണ്ട്. രാജ്യത്തിന്റെ നാളെയുടെ ഭാവിയെ കുറിച്ചും ഗാനത്തില്‍ ചോദ്യമുയര്‍ത്തുന്നു.
Post Your Comments