GeneralLatest NewsTV Shows

അമ്മയുടെ അടുത്ത് ഓടിപ്പിടിച്ച് എത്തി. കണ്ടു സംസാരിച്ചു. ഞാൻ ഒന്ന് കുളിക്കാൻ പോയ നേരം അമ്മ മരിച്ചു

അന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനം കിട്ടിയില്ല. ഒന്നും ആലോചിച്ചില്ല, കിട്ടിയതിനു കയറി പോന്നു. ചിന്ത മുഴുവനും അമ്മയ്ക്ക് അരികിൽ എത്തുക എന്നത് മാത്രമായിരുന്നു.

കോമഡി’ഷോകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടനാണ്‌ പാഷാണം ഷാജി എന്ന സാജു നവോദയ. പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാന്‍ ധാരാളം വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള സാജു നാട് കാണുന്നത് അല്ല തനിക്ക് പ്രിയപ്പെട്ടതെന്നും കുടുംബത്തോടൊപ്പം പ്രകൃതിയെ അറിയുന്ന യാത്രകള്‍ നടത്താന് ഇഷ്ടമെന്നും തുറന്നു പറയുന്നു. കൂടാതെ ഷോകള്‍ക്ക് വേണ്ടി യാത്ര നടത്തിയപ്പോള്‍ ഉണ്ടായ ഒരു വേദനിപ്പിക്കുന്ന അനുഭവവും താരം ഒരു മാധ്യമത്തില്‍ പങ്കുവച്ചു.

ആ സംഭവത്തെക്കുറിച്ച് സാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…..” ബ്രിട്ടനിൽ പരിപാടിക്കായി പോയ സമയത്താണ് ആ സംഭവം. അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 ദിവസംകൊണ്ട് മടങ്ങി വരാമെന്നായിരുന്നു പദ്ധതി. എന്നാൽ പെട്ടെന്ന് നാട്ടിൽനിന്നു വിളി വന്നു അമ്മയ്ക്ക് സുഖമില്ല. എന്നെ കാണണം. പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് 20 മണിക്കൂറിലധികം യാത്രയുണ്ട്.

അന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനം കിട്ടിയില്ല. ഒന്നും ആലോചിച്ചില്ല, കിട്ടിയതിനു കയറി പോന്നു. ചിന്ത മുഴുവനും അമ്മയ്ക്ക് അരികിൽ എത്തുക എന്നത് മാത്രമായിരുന്നു. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കണക്‌ഷൻ ഫ്ലൈറ്റ് ആണ് കിട്ടിയത്. മുംബൈയിൽ ഇറങ്ങി അടുത്ത വിമാനത്തിൽ കൊച്ചിയിലേക്ക് പോരുമ്പോൾ എന്റെ ലഗ്ഗേജ് എടുക്കാൻ മറന്നുപോയി. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുമ്പോഴാണ് മുംബൈയിൽനിന്നു ലഗേജ് എടുത്തിട്ടില്ല എന്ന് മനസ്സിലായത്.

എങ്ങനെയെങ്കിലും അമ്മയുടെ അടുത്ത് എത്തിയാൽ മതി എന്നായിരുന്നു ചിന്ത. എങ്ങനെയൊക്കെയൊ അമ്മയുടെ അടുത്ത് ഓടിപ്പിടിച്ച് എത്തി. കണ്ടു സംസാരിച്ചു. ഞാൻ ഒന്ന് കുളിക്കാൻ പോയ നേരം അമ്മ മരിച്ചു. ഒരു ദിവസം ഞാൻ വൈകിയിരുന്നെങ്കിൽ എന്നെ കാണാതെ അമ്മ പോകുമായിരുന്നു. നീറുന്ന വേദനകൾക്കിടയിലും എന്നെ കണ്ട സന്തോഷത്തിൽ ആണ് അമ്മ മടങ്ങിയത്. ആ ഒരു ആശ്വാസം മാത്രമാണ് എനിക്കുള്ളത്. ”

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button