CinemaGeneralLatest NewsMollywoodNEWS

ലൂസിഫർ കണ്ട് പലരും പറഞ്ഞു തന്നെ അതേപടി സ്റ്റീഫൻ നെടുമ്പള്ളിയായി സൃഷ്ടിച്ചുവച്ചിരിക്കുകയാണെന്ന് ; വെളിപ്പെടുത്തലുമായി പി.സി ജോർജ്

ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ സ്റ്റീഫൻ നെടുമ്പള്ളിയുമായി തനിക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞതായി രാഷ്ട്രീയ നേതാവ് പി.സി ജോർജ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി ജോർജ് ഈ കാര്യം പറഞ്ഞത്.

‘ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി. ആ കഥാപാത്രത്തിന് ഒരു പി.സി ജോർജ് കട്ടുണ്ടെന്ന് പലരും പറഞ്ഞു. പക്ഷെ ഇതുവരെ ഞാൻ ആ പടം കണ്ടില്ല. പലരും പറഞ്ഞു ഈ അഭിപ്രായം. പി.സി ജോർജിനെ അതേപടി സൃഷ്ടിച്ചുവച്ചിരിക്കുകയാണ് എന്നൊക്കെ. സിനിമ കണ്ട് കഴിഞ്ഞാൽ ഞാൻ അഭിപ്രായം പറയും.മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും കേരളത്തിൽ തമിഴ് നടൻ വിജയ് ക്ക് ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button