
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് നയന്‍താര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം തമിഴിലേക്ക് പ്രവേശിച്ചത്. അതോടെ താരത്തിന്റെ സിനിമാജീവിതവും മാറിമറിയുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തെ സിനിമാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് മാത്രമല്ല ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരും ചാര്‍ത്തി നല്‍കുകയായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളിലായാലും മറ്റ് വിഷയത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുകയാണ് താരം.
ജീവിതത്തില്‍ താനെറെ ഇഷ്ടപ്പെടുന്നയാളാണ് ആഞ്ജലീനയെന്ന് താരം പറയുന്നു. അവള്‍ തന്റെ ഭാഗ്യമാണ്. അവളുടെ ജനനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് തന്നെത്തേടിയെത്തിയതെന്നും നയന്‍താര പറയുന്നു. സഹോദരന്‍റെ മകളെക്കുറിച്ച് പറഞ്ഞ് വാചാലയാവുകയായിരുന്നു താരം. കഴിഞ്ഞ ക്രിസ്മസിന് തങ്ങള്‍ ഒരുമിച്ചായിരുന്നില്ലെന്നും അവളെ വല്ലാതെ മിസ്സ് ചെയ്തുവെന്നും താരം പറയുന്നു. . മണിക്കൂറുകളോളം ആഞ്ജലീനയെ ഓര്‍ത്ത് നയന്‍സ് കരഞ്ഞിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Post Your Comments