
മലയാളികളുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അല്ലുഅര്ജുന്. മലയാളികള്‍ എന്നും അദ്ദേഹത്തിന് തങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. തെല്ലുങ്കിനുപ്പുറമെ താരത്തിന് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത് ആര്യയിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ആക്ഷന്‍ ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നു. എന്നാല്‍ ഇപ്പോള്‍ മലയാളികളുടെ പ്രിയതാരം തങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരം പറയുന്നത് ഇങ്ങനെ മറ്റൊരു തെലുങ്ക് താരത്തിനും കിട്ടാത്ത സ്വീകരണം എനിക്ക് ഇവിടം തരുന്നുണ്ട്. അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്നും കടപ്പെട്ടിരിക്കും.
മലയാളികള്‍ക്ക് അല്ലു അര്ജുന് അവരുടെ സ്വന്തം മല്ലു അര്‍ജുനാണ്. ആര്യയും ബണ്ണിയും ഹീറോയും കൃഷ്ണയുമെല്ലാം ക്യാമ്പസുകള്‍ നിറഞ്ഞ ആവേശത്തോടെയാണ് സ്വീകരിച്ചത്.അതേ സമയം ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരത്തിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ത്രിവിക്രമന്‍ സംവിധാനം ചെയ്യുന്ന ‘അങ്ങ് വൈകണ്ഠപുരം’. അല്ലുവിന്റെ അച്ഛന് അല്ലു അരവിന്ദാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രതീക്ഷയും അനുഭവങ്ങളും അല്ലു അര്ജുന് പങ്കുവയ്ക്കുന്നുണ്ട്.റൊമാന്റിക് ആക്ഷന്‍ ചിത്രമാണിത്. മികച്ച ടീമാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. ജയറാം, യുവതാരം ഗോവിന്ദ് പത്മസൂര്യ, സമുദ്രക്കനി അടക്കമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്ഡെ, തബു, നിവേദ പെതുരാജ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
Post Your Comments