മലയാളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയ ഒന്നായിരുന്നു മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന മഹാഭാരത്തതിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം. അതേസമയം പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീകുമാര്‍.രണ്ടാമൂഴം എന്ന പ്രൊജക്ട് നടക്കരുതെന്ന് ആഗ്രഹിച്ച കുറേ ശക്തികളുടെ പ്രചാരണത്തില്‍ എംടി വാസുദേവന്‍ നായര്‍ വീണുപോയെന്നും സംവിധായകന് വി എ ശ്രീകുമാര്‍ പറഞ്ഞു എംടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതനിധികളുടെ മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കൂടിക്കാഴ്ചയ്ക്ക് ഹാജരായ എംടി യുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും ബോധ്യപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു.
കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വി എ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എംടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എംടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്നും ശ്രീകുമാര്‍ പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിലെ പ്രധാനകാരണം. 1985 ലെ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് രണ്ടാമൂഴം. ഇതിന്റെ കഥ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കാന്‍ തീരുമായിച്ചത് .വലിയ താരനിരയില്‍ എത്താന്‍ ഇരുന്ന ചിത്രമായിരുന്നു ഇത്.
Post Your Comments