CinemaLatest NewsMollywoodNEWS

തന്റെ ആദ്യ പ്രണയിനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

 

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് അഭിനയമികവുകൊണ്ടും സംവിധാനമികവുകൊണ്ടും നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ നിര്‍മ്മാണത്തിലും അഭിനയമികവിലും പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. അതേസമയം ആരാധകരുടെ പ്രിയതാരജോടികള്‍ ആണ് സുപ്രിയയും പൃഥ്വിരാജും ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.എന്നാല്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. എന്നാല്‍ സുപ്രിയയ്ക്ക് മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ആ പ്രണയം ഓസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നുവെന്നും ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേരെന്നും അദ്ദേഹം പറഞ്ഞു.ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പുതിയ വിശേഷം . ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിയിപ്പോള്‍. താടിയും മുടിയും നീട്ടി വളര്‍ത്തി 20 കിലോയോളം ഭാരം കുറച്ചാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്.താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button