GeneralLatest NewsTV Shows

‘‘ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴ്സ് ചെയ്യാം’’; വൈറലായി ഗായത്രിയുടെ കുറിപ്പ്

അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം സഹിതമാണ് ഗായത്രിയുടെ കുറിപ്പ്.

പരസ്പരത്തിലെ ദീപ്തി ഐപിഎസായി പ്രേക്ഷക പ്രീതി നേടിയ തിളങ്ങിയ ഗായത്രി മമ്മൂട്ടിക്കൊപ്പം വൺ എന്ന ചിത്രത്തിലൂടെ ബിഗ്‌ സ്ക്രീനിലേയ്ക്കും കടന്നു വരുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ ആരാധകര്‍ ഏറ്റെടുക്കുന്നത്.

അച്ഛന്റെ ജന്മദിനവിശേഷം പങ്കുവച്ചുള്ള ഗായത്രി അരുണിന്റെ പോസ്റ്റ് വൈറല്‍. അച്ഛനൊപ്പമുള്ള ചിത്രവും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ അനുഭവവുമാണ് ഗായത്രി ‌സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘‘എന്റെ ബർത്ഡേ ബോയ്ക്കൊപ്പം..എല്ലാ കാര്യത്തിലും തമാശ കണ്ടു പിടിക്കുന്ന മനുഷ്യൻ. കറുത്ത മുടിയും പ്രായം കുറവ് തോന്നിക്കുന്നവരുമായ അച്ഛന്റെ കൂട്ടുകാരെ നോക്കാൻ ഞാനും എന്റെ സഹോദരനും പറയുമ്പോൾ അദ്ദേഹത്തിന് എന്നും ഒരു മറുപടി ഉണ്ടായിരുന്നു. ‘‘ഞാൻ ഡൈ ചെയ്യൂല്ല, വേണേൽ ഡിവോഴ്സ് ചെയ്യാം’’ #അച്ഛൻ.

അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം സഹിതമാണ് ഗായത്രിയുടെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button