ടെലിവിഷന്‍ രംഗത്ത് ആരാധകര്‍ ഏറെയുള്ള ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിലെ മികച്ച ഒരു മത്സരാര്‍ത്ഥിയാണ് ഗായകനായ സോമദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും പരിചിതനായ സോമദാസ് സ്വന്തം ജീവിതത്തിന്റെ കയറ്റിറങ്ങള്‍ തുറന്നു പറയുന്നു.
ഓട്ടോറിക്ഷ തൊഴിലാളിയായും ഗാനമേളകളില്‍ പാട്ട് പാടിയുമായിരുന്നു സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് സോമദാസിന്റെ ജീവിതം. ആ ഷോയില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നോ എന്ന് സംശയിച്ച സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം ലഭിച്ചുവെങ്കിലും അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് കാര്യമായ മെച്ചം ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വര്‍ഷത്തിനിപ്പുറം അടിയന്തിരമായി നാട്ടിലെത്താന്‍ ഇടയാക്കിയത് കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നും സോമദാസ് വെളിപ്പെടുത്തി
‘അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ല. ഞാന്‍ തിരികെയെത്തിയ ദിവസം തന്നെ അവള്‍ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാര്‍ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളില്‍ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചപ്പോള്‍ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോയ്. പല ദിവസങ്ങളില്‍ ഞാനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാല്‍ മതിയെന്ന് അവര്‍ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കില്‍ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചത്. എന്റെ കൈയില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.’ അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാന്‍ വാങ്ങിച്ചു, ” പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പങ്കുവച്ചു
അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണ് രണ്ടാമതൊരു വിവാഹം കഴിച്ചതെന്നും നിലവിലെ ജീവിതം പ്രയാസമില്ലാതെ പോകുന്നുവെന്നും സോമദാസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments