മലയാള സിനിമയെയും മലയാളിഹൃദയങ്ങളെ അങ്ങേയറ്റം സ്പര്‍ശിച്ച ഡയലോഗാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനിലെ ‘ഇതാര്? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്നത്.
മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രം അമ്പലത്തില്‍ നിന്നും തൊഴുതിറങ്ങി വരുന്ന ആ രംഗം പ്രേക്ഷകര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല. ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു തന്റെ ജന്മദിനമെന്നും പതിനെട്ടു വയസ്സു തികഞ്ഞതെന്നും ക്ലബ് എഫ് എമ്മില്‍ സംസാരിക്കവെ മഞ്ജു വാര്യര്‍ പറഞ്ഞു. ആറാം തമ്പുരാനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് താരം ഈ കാര്യം പറഞ്ഞത്.
കാവിലെ ഭഗവതി രംഗം ചിത്രീകരിച്ച ദിവസമായിരുന്നു എന്റെ പതിനെട്ടാം ജന്മദിനം. സെറ്റില്‍ ആരോടും പറഞ്ഞില്ല. ആരും അറിഞ്ഞതുമില്ല. ആഘോഷവുമുണ്ടായില്ല. മഞ്ജു പറയുന്നു. അഭിമുഖത്തിനിടയില്‍ ഷെയ്ന് നിഗം വിഷയത്തിലെ നിലപാടും മഞ്ജുവിനോട് ചോദിച്ചിരുന്നു. സൈറ ബാനു ജോഷ്വാ പീറ്ററിന് എന്തുപദേശം നല്‍കുമെന്ന ചോദ്യത്തിന് ഉപദേശിക്കാന്‍ താനാരുമല്ലെന്ന് മഞ്ജു പറയുന്നു.
Post Your Comments