
സിനിമ താരങ്ങൾക്ക് ആരാധകരിൽ നിന്ന് അതിരുവിട്ട സ്നേഹ പ്രകടനങ്ങൾ നേരിടേണ്ടി വാരാറുണ്ട്. പ്രത്യേകിച്ചും നായികമാർക്ക് നേരെ. ബോളിവുഡിലെ പുതുതലമുറ നായികയായ സെയ്ഫ് അലിഖാന്റെ മകൾ സാറ അലി ഖാനാണ് ഇപ്പോൾ ആരാധകൻറെ അതിരുവിട്ട സ്നേഹപ്രകടനം നേരിടേണ്ടി വന്നത്
താരങ്ങൾ പോകുന്നിടത്തെല്ലാം ആരാധകരും ക്യാമറാകണ്ണുകളും പിൻതുടരാറുണ്ട്. ജിമ്മിൽ നിന്നിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോൾ സാറയ്ക്കു ചുറ്റും ആരാധകർ വളഞ്ഞത്. സാറ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരാള്‍ താരത്തിന്‍റെ കെെ പിടിച്ച് വലിക്കുകയും കെെയ്യില്‍ ചുംബിക്കുകയുമായിരുന്നു.
അല്‍പ്പമൊന്ന് ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അപ്രതീക്ഷിതമായി മോശം പെരുമാറ്റം ഉണ്ടായിട്ടും സാറ സൗമ്യമായാണ് പ്രതികരിച്ചത്. മറ്റു ആരാധകർക്കൊപ്പം ഫോട്ടോ പകർത്തിയ ശേഷമാണ് താരം മടങ്ങിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. എന്നാൽ സാറയുടെ പ്രവർത്തിയെ വിമർശിച്ചും പ്രശംസിച്ചും ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments