CinemaGeneralLatest NewsMollywoodNEWS

മണിച്ചിത്രത്താഴിലെ നാഗവല്ലിയെ സൃഷ്ടിച്ച ആ കലാകാരൻ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ആരാധകന്റയെ കുറിപ്പ്

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് 1993 ലാണ് തിയറ്ററുകളിൽ എത്തിയത്.

മലയാള ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി. കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് 1993 ലാണ് തിയറ്ററുകളിൽ എത്തിയത്. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു പൂർണകായ ഛായാ ചിത്രത്തിലൂടെയായിരുന്നു. സിനിമയും നാഗവല്ലിയും ഹിറ്റ് ആയെങ്കിലും നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആരാണെന്ന് അധികം ആരും ചിന്തിച്ചിട്ടില്ല.

തിരുവനന്തപുരം പേട്ട സ്വദേശിയും, ചിത്രകാരനുമായ ആർ.മാധവനാണ് നാഗവല്ലിയുടെ സൃഷ്ടാവ്. ചെന്നൈയിൽ, 1960-70 കാലഘട്ടത്തിൽ ബാനർ ആര്‍ട് വർക്കിലൂടെ പ്രശസ്തനായിരുന്നു മാധവൻ. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട് ഡയറക്‌ഷൻ നിർവഹിച്ചത്.
ആർട്ട്സ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആർ.മാധവൻ. ടി.എസ്. ഹരിശങ്കറാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആർ.മാധവനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

കുറിപ്പിന്റയെ പൂർണരൂപം…………………………..

നാഗവല്ലിക്ക് രൂപം നൽകിയ ശിൽപി !!

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്.

സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ ആർടിസ്റ്റ് ശ്രീ ആർ. മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. “Live model” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്.

ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർടിസ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആർടിസ്റ്റ് ആർ. മാധവൻ.

shortlink

Related Articles

Post Your Comments


Back to top button