മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നടി മഹാലക്ഷ്മി. താരത്തിന്റെ വിവാഹം ഡിസംബർ 15നായിരുന്നു ആഢംബരപൂർവ്വമാണ് നടി മഹാലക്ഷ്മയുടെ വിവാഹം മൃദംഗവിദ്വാനും സംഗീതജ്ഞനുമായ സർവേശ്വരന് ഗണേശൻ നടത്തിയത്. എന്നാൽ മകളുടെ വിവാഹസദ്യ തങ്ങളുടെ സംഭാവനയാണെന്ന് പ്രശസ്തയായ ഒരു അമ്മയും മകളും പ്രചരിപ്പിച്ചിരുന്നു. മഹാലക്ഷ്മിയുടെ വിവാഹത്തിനെന്ന് പറഞ്ഞ് ഇവർ പലരിൽ നിന്നും വലിയ തുക സംഭാവനയായി പിരിച്ചെന്നും സർവേശ്വരൻ പറയുന്നു. ഇതിൽ വ്യക്തത വരുത്തി അദ്ദേഹം സമൂഹമാധ്യമത്തിൽ ഒരു കുറിപ്പും എഴുതിയിരുന്നു. മകളുടെ വിവാഹസദ്യയുടെ ക്രെഡിറ്റ് മറ്റൊരു കുടുംബം നേടിയെടുത്ത ചതിയുടെ കഥ സർവേശ്വരൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു..
”ഞാൻ അമ്മയെ പോലെ കരുതിയ വ്യക്തിയാണ് ഈ ചതി എന്നോട് കാണിച്ചത്. അതും പ്രശസ്ത നര്‍ത്തകിയായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. മുപ്പത്തിയഞ്ച് വർഷമായി എനിക്കവരെ അറിയാവുന്നതാണ്. വയനാട്ടിൽ നടന്ന റിസപ്ഷൻ കുടുംബാംഗങ്ങളല്ലാതെ ഞാൻ ക്ഷണിച്ചതും ഇവരെ മാത്രമാണ്. അങ്ങനെയുള്ളവരാണ് എന്റെ മകളുടെ വിവാഹസദ്യയ്ക്കെന്ന് പറഞ്ഞ് പല പ്രശസ്തരുടെ പക്കൽ നിന്നുപോലും ഇവർ പണം കൈപ്പറ്റി. മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊരു വിധ സംഭാവനകളും സ്വീകരിക്കുന്നതല്ലെന്ന് വിവാഹക്ഷണക്കത്തിൽ പ്രത്യേകം കുറിച്ചിരുന്നതാണ്. ഡിസംബർ 15നായിരുന്നു വിവാഹം 21ന് ശേഷമാണ് ഈ സംഭാവന വിവരം ഞാൻ അറിയുന്നത്.
ഞങ്ങളുടെ നൃത്തവിദ്യാലയത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കൾ തമ്മിൽ മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊന്നും വാങ്ങിയില്ലെന്ന് പറഞ്ഞിട്ട്, സദ്യയ്ക്കാണെന്ന് പറഞ്ഞ് പിരിച്ചല്ലോ എന്ന് സംസാരിച്ചു. ഞാൻ ഈ വിവരം അറിഞ്ഞു. ആ നിമിഷം തന്നെ ഏത് രക്ഷിതാവിന്റെ കയ്യിൽ നിന്നാണോ അവർ പണം വാങ്ങിയത് അത് തിരിച്ച് കൊടുക്കുകയും ചെയ്തു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് പലരിൽ നിന്നും പണം വാങ്ങിയ വിവരം അറിയുന്നത്. ”
പല തവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചു എന്നാൽ ഫോൺ എടുക്കുന്നില്ലെന്നും പറഞ്ഞ മഹാലക്ഷ്മിയുടെ അച്ഛന് താന്‍ ഇതെല്ലാം അരിഞ്ഞത് വൈകിയാണെന്നും കൂട്ടിച്ചേര്‍ത്തു. ”ഈ നൃത്താധ്യാപികയുടെ മകൾ നടിയാണ്. അവരും എന്റെ മകളും തമ്മിൽ വളരെ അടുപ്പമുള്ളവരാണെന്ന് കാണിക്കാനായി വിവാഹത്തിന് ഇവർ തന്നെ ഒരു വിഡിയോഗ്രാഫറെവെച്ച് കല്യാണം ഷൂട്ട് ചെയ്ത് ഉടൻ തന്നെ അത് യൂട്യൂബിൽ നൽകി. മഹാലക്ഷ്മിയുടെ മാതാപിതാക്കളായ ഞങ്ങളേക്കാൾ കല്യാണത്തിന് തിളങ്ങിയത് അവരാണ്. ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾക്കൊപ്പമായിരുന്നു അവരുടെ സ്ഥാനം. എന്നാൽ അവരാണ് എല്ലാമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അതെല്ലാം ക്ഷമിക്കാം, എന്നാൽ എന്റെ കുഞ്ഞിന്റെ പേരിൽ പണം പിരിച്ചത് സഹിക്കാനാകില്ല. വിവാഹവും സദ്യയും ഫോട്ടോഗ്രാഫറേയുമെല്ലാം ഒരുക്കിയത് എന്റെ മാത്രം പണം കൊണ്ടാണ്. ഇലയിൽ വിളമ്പിയ ഒരു നാരങ്ങ പോലും മറ്റൊരാളുടെ പണമല്ല.- സർവേശ്വരൻ പറഞ്ഞു.
കടപ്പാട്: മനോരമ
Post Your Comments