CinemaGeneralLatest NewsMollywoodNEWS

ചങ്ക് കൂട്ടുകാരിയെ പിരിയാതിരിക്കണമെങ്കില്‍ അവളുടെ സഹോദരനെ കെട്ടിയാല്‍ മതിയെന്ന് പരസ്പരത്തിലെ ദീപ്തി ഐപിഎസ്

പരസ്പരം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.

മിനിസ്ക്രീൻ പ്രേകഷകരുടെ ഇഷ്ട്ട പരമ്പരയായ പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബേക്കറിക്കാരനായ സൂരജിന്റെ ഭാര്യയായെത്തിയ ദീപ്തി അനുഭവിച്ച നരകയാതനകളാണ് പരമ്പരയിൽ പറഞ്ഞിരുന്നത്. ഐപിഎസ് എന്ന ലക്ഷ്യത്തിനായി ദീപ്തി മുന്നിട്ടിറങ്ങിയപ്പോള്‍ മറ്റെല്ലാ തടസ്സങ്ങളും വഴിമാറുകയായിരുന്നു. ഇന്നുവരെ കാണാത്ത തരത്തിലുള്ള ക്ലൈമാക്‌സുമായാണ് സീരിയല്‍ അവസാനിച്ചത്. പരസ്പരം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണ്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി തന്റയെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നാത്തൂനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്നും ഗായത്രി പറയുന്നു. ഈ ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗാണെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് ഞാനില്ലേയെന്ന് ചോദിച്ച് ഒരാളെത്തിയത്. ക്ലാസ്‌മേറ്റ്‌സിന്റെ കാര്യം പറയുമ്പോള്‍ ചേച്ചിമാര്‍ക്കെന്തായെന്ന ചോദ്യവുമായാണ് പിന്നീട് ഗായത്രി എത്തിയത്. താരത്തിന്റയെ പുതിയ ഫോട്ടോയും കമന്റുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button