കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ മാധവിക്കുട്ടിയുടെ കഥാപാത്രമാകേണ്ടിയിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനായിരുന്നു. എന്നാൽ പിന്നീട് വിദ്യ ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. മലയാളിയായിരുന്നിട്ടും ഒരു മലയാള സിനിമയിൽ പോലും വിദ്യാ ബാലന് അഭിനയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായല്ല വിദ്യാ ബാലന് ഒരു മലയാള ചിത്രം മുടങ്ങിപ്പോകുന്നത്. അതും കമലിന്റെ തന്നെ സംവിധാനത്തിൽ.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നത് വിദ്യാ ബാലനും മോഹൻലാലും ദിലീപുമായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം നിന്നു പോകുകയായിരുന്നു. പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനേയും പ്രധാനകഥാപാത്രങ്ങളാക്കി ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്തു.
ചന്ദ്രഹാസൻ എന്ന ലോറി ഡ്രൈവറുടേയും ഇന്ദ്രാണി എന്ന പെൺകുട്ടിയുടേയും പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ വർഷങ്ങൾക്കു ശേഷം ആമിയിലൂടെ വിദ്യാ ബാലൻ മലയാളത്തിലേക്ക് എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് വിദ്യ പിന്മാറിയത്. രാഷ്ട്രീയ പരമായ വ്യത്യാസങ്ങളും മറ്റുമാണ് വിദ്യയുടെ പിന്മാറ്റത്തിന് കാരണമായി കരുതപ്പെടുന്നത്.
Post Your Comments