KollywoodLatest News

രജനികാന്തിനെ കടത്തിവെട്ടി വിജയ്!!

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളാണ് രജനികാന്തും വിജയും. ആരാധകര്‍ ഏറെയുള്ള ഈ താരങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രതിഫലത്തിന്റെ പേരിലാണ്. രജനികാന്തിനെ പ്രതിഫലത്തില്‍ കടത്തിവെട്ടിയിരിക്കുകയാണ് വിജയ്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത പൊങ്കല്‍ റിലീസ് ചിത്രം ദര്‍ബാറിന് വേണ്ടി രജനികാന്തിന്റെ പ്രതിഫലം 90 കോടിയായിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് വിജയ് മറികടന്നതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും 50 കോടി പ്രതിഫലം അഡ്വാന്‍സ് ആയി വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. എ.ആര്‍ മുരുകദോസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button