BollywoodGeneralLatest NewsNEWS

ചോദ്യം ചോദിക്കുന്നവര്‍ രാജ്യ ദ്രോഹികളും മോഡി ഭക്തര്‍ ദേശ സ്‌നേഹികളും ; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്

മോഡിയും അമിത് ഷായും രാജ്യത്ത് മുഴുവന്‍ ഗുണ്ടാ സംഘങ്ങളെ വാര്‍ത്തെടുക്കുകയാണെന്നും അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് വിമര്‍ശിച്ചു.

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവര്‍ രാജ്യ ദ്രോഹികളും മോഡി ഭക്തര്‍ ദേശ സ്‌നേഹികളുമായുള്ള ഇന്ത്യയെയാണ് മോഡി സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞു.

മോഡിയും അമിത് ഷായും രാജ്യത്ത് മുഴുവന്‍ ഗുണ്ടാ സംഘങ്ങളെ വാര്‍ത്തെടുക്കുകയാണെന്നും അക്രമമാണ് അവരുടെ പാതയെന്നും അനുരാഗ് വിമര്‍ശിച്ചു. നിലവിലെ സര്‍ക്കാര്‍ സംവാധങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അദ്ദേഹത്തിന്റെ മനസിലുള്ളത് മാത്രം പറയുന്നു. എന്നാല്‍ ജനങ്ങളുടെ മനസില്‍ എന്താണ് ഉള്ളതെന്ന് അറിയാന്‍ സര്‍ക്കാരിന് താത്പര്യമില്ല. അതിന് അവസരം ലഭിക്കില്ല’ അനുരാഗ് കശ്യപ്

അനുരാഗ് കശ്യപിന് പുറമേ ബോളിവുഡ് സംവിധായകന്മാരായ വിശാല്‍ ഭരദ്‌വാജ്, സോയ അക്തര്‍, അഭിനേതാക്കളായ തപ്‌സി പന്നു, റിച്ച ചദ്ദ എന്നിവര്‍ മുംബൈയിലെ അപ്പ് കാര്‍ട്ടര്‍ റോഡിലെത്തി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാ താരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button