![](/movie/wp-content/uploads/2020/01/kalyani-priyadarshan.png)
മലയാള സിനിമയിലൂടെ എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നായികയാണ് കീര്‍ത്തി സുരേഷ് മലയാളത്തിന് പുറമെ നിരവധി ആരാധകരാണ് താരം പുത്രിക്കുള്ളത്. അതേസമയം ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന മലയാളി പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ലിസി പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനെയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകലോകം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രികളാണ് കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചത്. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടിയായിരുന്നു താരപുത്രികള്‍ ഒരുമിച്ചത്. പ്രണവ് മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങിവര്‍ അണിനിരന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മഹാനടിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് കല്യാണി പറിഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കീര്‍ത്തിയുടെ ഈ നേട്ടത്തില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് കല്യാണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി ഇതേക്കുറിച്ച് പറഞ്ഞത്. കീര്ത്തിക്കല്ലാതെ മറ്റാര്‍ക്ക് അവാര്‍ഡ് ലഭിക്കാനാണെന്നായിരുന്നു ആ സമയത്ത് താനും ചിന്തിച്ചിരുന്നതെന്നും കല്യാണി പറയുന്നു. അടുത്തിടെ മോഹന്‍ലാലും കൂട്ടുകാരും എന്ന പരിപാടിയില്‍ തങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്നും കല്യാണി പറഞ്ഞു.
തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. കീര്‍ത്തിയാവട്ടെ അരങ്ങേറിയത് മലയാളത്തിലൂടെയായിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രമായ വരനെ ആവശ്യമുണ്ട് സിനിമയിലെ നായിക കല്യാണിയായിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ നായികയും കല്യാണിയാണ് എത്തുന്നത്. താരപുത്രിയുടെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments