ഡിസംബറിൽ ആയിരുന്നു നടി മഹാലക്ഷ്മിയുടെ വിവാഹം നടന്നത്. വളരെയധികം ആഘോഷപൂർവ്വമായിരുന്നു നടിയുടെ വിവാഹ ചടങ്ങുകൾ നടന്നത്. സ്വർണ്ണത്തിൽ തിളങ്ങിയാണ് മഹാലക്ഷ്മി വിവാഹ വേദിയിൽ എത്തിയത്.
വയനാട് സ്വദേശിയും, തിരുവനന്തപുരം ഐഎസ്ആർഓ ജീവനക്കാരനുമായ നിർമൽ കൃഷ്ണയാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ മിന്നുചാർത്തി കൂടെ കൂട്ടിയത്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ മഹാലക്ഷ്മി നൃത്തവേദികളിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ വിവാഹത്തിന് പിന്നാലെ അച്ഛൻ മൃദംഗ വിദ്വാൻ സർവ്വേശ്വരൻ ഫേസ് ബുക്കിൽ ഒരു പോസ്റ്റ് എഴുതിയിട്ടിരുന്നു.
വിവാഹത്തിന് പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും സ്നേഹവും അറിയിച്ചുകൊണ്ടാണ് സർവ്വേശ്വരന്റെ പോസ്റ്റ് ആരംഭിക്കുന്നത്. വിവാഹത്തിന് സംഭാവനകൾ സ്വീകരിക്കുകയില്ലെന്ന് കത്തിലൂടെയും അല്ലാതെയും തങ്ങൾ അറിയിച്ചിരുന്നു. അത് ഞങ്ങൾ പാലിക്കുകയും ചെയ്തതായും സർവ്വേശ്വരൻ വ്യക്തമാക്കി.
കല്യാണമണ്ഡപത്തിൽ വച്ച് കുടുംബത്തിലെ ഞങ്ങൾ ആരുമറിയാതെ, അനുവാദമില്ലാതെ വിവാഹത്തിനുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കി. വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു പലരിൽ നിന്നും പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്.
കല്യാണ സദ്യയുടെ മുഴുവൻ സാമ്പത്തിക ഇടപാടും ഞാൻ ആണ് തീർത്തത്. വേണ്ടി വന്നാൽ കൂടുതൽ തെളിവുകളോടുകൂടി ഏതു മാധ്യമത്തിന് മുന്നിൽ വന്നും എന്റെയും കുടുംബത്തിൻെറയും നിരപരാധിത്വം തെളിയിക്കാൻ തയ്യാർ ആണെന്നും സർവ്വേശ്വരൻ പറയുന്നു.
ഞങ്ങൾ അറിയാതെ ആരിൽ നിന്നൊക്കെ അവർ പൈസവാങ്ങിയിട്ടുണ്ടോ അവർക്കൊക്കെ അത് തിരികെ നൽകി ആ വ്യക്തി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
അതേസമയം ആ വ്യക്തിയെ ഞങ്ങൾക്ക് മനസ്സിലായി എന്നും അവർ പ്രശസ്ത അല്ല കുപ്രിസിദ്ധ ആണെന്നുമാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
Post Your Comments