CinemaGeneralLatest NewsMollywoodNEWS

ജെഎന്‍യു ആക്രമണം ; ഹിന്ദുത്വ വിരുദ്ധമെന്ന ആരോപണം ഉയർന്ന ‘ഹം ദേഖേംഗെ’ പാട്ടുപാടി പ്രതിഷേധിച്ച് രശ്മി സതീഷ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ പാടി വിവാദമായി മാറിയ പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ 'ഹം ദേഖേംഗെ' എന്ന കവിതയാണ് രശ്മി പാടുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കു നേരെയുണ്ടായ ആക്രമണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സിനിമ സാഹിത്യ രംഗത്തെ നിരവധി പേരാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വ്യത്യസ്തമായ പ്രതിഷേധ ശബ്ദമുയര്‍ത്തുകയാണ് ഗായികയും നടിയുമായ രശ്മി സതീഷ്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ വിദ്യാര്‍ഥികള്‍ പാടി വിവാദമായി മാറിയ പാക് കവി ഫയസ് അഹമ്മദ് ഫയസിന്റെ പ്രസിദ്ധമായ ‘ഹം ദേഖേംഗെ’ എന്ന കവിതയാണ് രശ്മി പാടുന്നത്. ഈ കവിത ഹിന്ദുത്വ വിരുദ്ധമാണ് എന്നാ ആരോപണം ഉയർന്നതിനെ തുടർന്ന് ഇത് പരിശോധിക്കാൻ കാണ്‍പുര്‍ ഐഐടി സമിതിയെ നിയോഗിച്ചിരുന്നത് വിവാദമായിരുന്നു.

കുറിപ്പിന്റയെ പൂർണരൂപം…………………….

അതിജീവിക്കുവാന്‍ കെല്‍പ്പുള്ള ശുഭാപ്തിവിശ്വാസം’പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചു അമ്പതിനായിരത്തിനു മുകളില്‍ കാണികള്‍ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തില്‍ പാടുകയായിരുന്നു ഇക്ബാല്‍ ബാനോ. തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഫയാസ് അഹ്മദ് ഫയാസിന്റെ ഹം ദേഖേങ്കെ എന്ന കവിതയുടെ വരികള്‍. മഞ്ഞുറഞ്ഞ തലച്ചോര്‍ വെട്ടിപൊളിക്കുന്ന കോടാലി പോലെ ആ ആലാപനം ആസ്വാദകരെ ഇളക്കി മറിച്ചു. പാടി നിര്‍ത്തിയ ഓരോ ഈരടിക്കൊടുവിലും ചെകിട് പൊളിക്കുന്ന കരഘോഷം ഉയര്‍ന്നു. ബാനോയുടെ ഗാനം ഉച്ചസ്ഥായിയില്‍ എത്തിയതും സ്‌റ്റേഡിയം ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളാല്‍ മുഖരിതമായി. അന്ന് ആ സ്‌റ്റേഡിയത്തില്‍ ബാനോയുടെ പ്രശാന്തതയും മാധുര്യവും നിറഞ്ഞ ശബ്ദത്തിനു വിപ്ലവ മുദ്രാവാക്യങ്ങളെക്കാള്‍ വീറുണ്ടായിരുന്നു. ഖുറാനിലെ വിധിന്യായ ദിവസത്തിന്റെ വെളിപാടുകളില്‍ നിന്നും മെനഞ്ഞ ഇമേജുകള്‍ കൊണ്ട് നിറഞ്ഞ ഹം ദേഖേങ്കെ എന്ന ഉറുദു കവിത ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നാണ്. ഇരുള്‍ പടരുന്ന ഈ കാലത്തില്‍ ഇരുണ്ട കാലത്തെ അതിജീവിക്കുവാന്‍ കെല്പുള്ള ശുഭാപ്തി വിശ്വാസം ഒരു ഉറവയ്ക്കുള്ളില്‍ എന്ന പോലെ ഇതില്‍ നിറഞ്ഞിരിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button