മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. വ്യത്യസ്തമായ സംഭവങ്ങളുമായി പരിപാടി ആയിരം എപ്പിസോഡുകൾ കടന്ന് മുന്നേറുകയാണ്. ലച്ചുവിന്റെ കല്യാണം കഴിഞ്ഞതിന് പിന്നാലെയായി ഇപ്പോഴിതാ ഡേ കെയര്‍ തുടങ്ങാനുള്ള പ്ലാനിലാണ് ബാലു. പാറുക്കുട്ടി മാത്രമല്ല ലച്ചുവിന്റെ കുഞ്ഞിനേയും നോക്കാനായാണ് ഇത് തുടങ്ങുന്നതെന്നും ബാലു പറഞ്ഞിരുന്നു. പാറുക്കുട്ടിയെ എന്തായിരിക്കും കുഞ്ഞ് വിളിക്കാന്‍ പോവുന്നതെന്നും ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞമ്മയാവാനുള്ള അവസരമാണ് പാറുവിനെ കാത്തിരിക്കുന്നതെന്നും ബാലു പറഞ്ഞിരുന്നു.
പരിപാടിയുടെ പ്രമോ വീഡിയോകള്‍ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയിൽ തരംഗമായി മാറാറുള്ളത്. പുതിയ പ്രമോയും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഡേ കെയര്‍ തുടങ്ങുന്നതിന് മുന്‍പ് തങ്ങള്‍ക്ക് അതിനുള്ള പരിശീലനം വേണമെന്നും ഇനിയങ്ങോട്ട് അതിനുള്ള ക്ലാസുകളുണ്ടെന്നും ബാലു പറഞ്ഞിരുന്നു. ഇതിന് വല്ല പ്രയോജനവുമുണ്ടാവുമോയെന്നും സീരിയസായാണോ ഇതേക്കുറിച്ച് പറയുന്നതെന്നുമൊക്കെയായിരുന്നു അച്ഛന്രെ ചോദ്യം. നീലുവിന് തലവേദനയായി മാറുകയാണ് ബാലുവിന്രെ ഡേ കെയര്‍ നെട്ടോട്ടം. എന്നെ പഠിപ്പിക്കാന്‍ ഒരു ടീച്ചര്‍ വരുന്നുണ്ടെന്ന് ബാലു പറയുന്നു.
ഒരു ഡേ കെയര്‍ തുടങ്ങുന്നയാള് അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങളെന്ന് പറഞ്ഞായിരുന്നു ടീച്ചറെത്തിയത്. കുട്ടികള്‍ക്ക് നല്ല പാട്ട് പാടിക്കൊടുക്കണമെന്നും പറഞ്ഞിരുന്നു. അതാ വരുന്നൊരാന എന്ന് പറഞ്ഞപ്പോഴായിരുന്നു ബാലുവിന്റെ അച്ഛന് എത്തിയത്. എന്തോന്നെടാ ഇതെന്നായിരുന്നു അച്ഛന്റെ ചോദ്യം. ആന ഇപ്പോള്‍ വന്ന് ചവിട്ടിമെതിച്ച് പോയേനെയെന്നായിരുന്നു ബാലുവിന്റെ ഡയലോഗ്.
Post Your Comments