CinemaLatest NewsMollywoodNEWS

ലച്ചുവിന്റെ കുഞ്ഞിനെ നോക്കാന്‍ ഡേ കെയര്‍ തുടങ്ങാനൊരുങ്ങി ബാലു ; പുതിയ വിശേഷവുമായി ഉപ്പും മുളകും

 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടികളിലൊന്നാണ് ഉപ്പും മുളകും. വ്യത്യസ്തമായ വിശേഷങ്ങളുമായാണ് പരിപാടി എത്താറുള്ളത്. ലച്ചുവിന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയായി പുതിയ ഡേ കെയര്‍ പ്ലാനിങ്ങുമായി ബാലു എത്തിയിരിക്കുന്നത്. പാറുക്കുട്ടി മാത്രമല്ല ലച്ചുവിന്റെ കുഞ്ഞിനേയും നോക്കാനായാണ് ഇത് തുടങ്ങുന്നതെന്നും ബാലു പറയുന്നു. പാറുക്കുട്ടിയെ എന്തായിരിക്കും കുഞ്ഞ് വിളിക്കാന്‍ പോവുന്നതെന്നും ഏറ്റവും പ്രായം കുറഞ്ഞ ആന്റിയാവാനുള്ള അവസരമാണ് പാറുവിനെ കാത്തിരിക്കുന്നതെന്നും ബാലു പറഞ്ഞു. പരിപാടിയുടെ പ്രമോ വീഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. പുതിയ പ്രമോയും ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലച്ചുവിന്റെ കല്യാണവും ആഘോഷങ്ങളുമെല്ലാം വലിയ പ്രേക്ഷക സ്വീകാരിതയായിരുന്നു ലഭിച്ചത്.

ഡേ കെയര്‍ തുടങ്ങുന്നതിന് മുന്‍പ് തങ്ങള്‍ക്ക് അതിനുള്ള പരിശീലനം വേണമെന്നും ഇനിയങ്ങോട്ട് അതിനുള്ള ക്ലാസുകളുണ്ടെന്നും ബാലു പറഞ്ഞു ഈ സംഭവങ്ങള്‍ നീലുവിന് തലവേദനയായി മാറുകയാണ് ബാലുവിനെ പഠിപ്പിക്കാന്‍ ഒരു ടീച്ചര്‍ വരുന്നുണ്ടെന്ന് ബാലു പറഞ്ഞിരുന്നു. പഠിപ്പിക്കാന്‍ വിട്ട സമയത്ത് പഠിക്കാതെ നിന്നവനാണ് ബാലുവെന്നായിരുന്നു അമ്മയുടെ  കമന്റ്.

ഒടുവില്‍ ഒരു ഡേ കെയര്‍ തുടങ്ങുന്നയാള്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങളെന്ന് പറഞ്ഞ് ഒരു ടീച്ചറെത്തുകയും ചെയ്തു. ആരാധകര്‍ക്ക് എന്നും ആഘാഷങ്ങളും വിശേഷങ്ങളും കൊണ്ടാണ് ഉപ്പും മുളകും എത്താറുള്ളത്. പരിപാടിയിലെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button