CinemaGeneralLatest NewsMollywoodNEWS

ഇത് ഫഹദ് ഫാസിൽ തന്നെയാണോ? നടന്റയെ പുതിയ രൂപമാറ്റത്തില്‍ അമ്പരന്ന് ആരാധകർ

ചിത്രത്തിനു വേണ്ടി 20 കിലോ ഭാരമാണ് നടൻ കുറച്ചത്.

സ്വന്തം കഴിവ് കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻ നിര നായകന്മാരിലൊരളായി മാറിയ താരമാണ് ഫഹദ് ഫാസിൽ. അഭിനയിക്കാൻ പറഞ്ഞാൽ കഥാപാത്രമായി ജീവിച്ചുകാണിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റയെ പ്രകടനം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് സിനിമയ്ക്കു വേണ്ടിയാണ് ഈ അതിഗംഭീര മേക്കോവർ.

ചിത്രത്തിനു വേണ്ടി 20 കിലോ ഭാരമാണ് നടൻ കുറച്ചത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. സിനിമയ്ക്കു വേണ്ടി ശരീരത്തിൽ ഇങ്ങനെയൊരു പരീക്ഷണം ഫഹദ് നടത്തുന്നതും ഇതാദ്യമായാണ്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിലും വലിയ ചർച്ചയായി കഴിഞ്ഞു.

ജനപ്രീതിയും നിരൂപകശ്രദ്ധയും നേടിയ ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. 25 കോടി ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം വിഷുവിന് പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button