CinemaGeneralLatest NewsNEWSUncategorized

മകളോടുള്ള ഒരു അച്ഛന്‍റെ ആഗ്രഹം നിറവേറ്റാൻ കഴിയുന്നില്ല: പൃഥ്വിരാജ്

എനിക്ക് പക്ഷേ ഒരിക്കലും മകളെയും കൊണ്ട് ഫോർട്ട് കൊച്ചി ബീച്ചിൽ കളിക്കാൻ പോകാൻ പറ്റില്ല

ആക്ടർ എന്ന നിലയിൽ പേഴ്സണലി തനിക്ക് ഒരു പാട് അഡ്ജസ്റ്റ് മെൻറ് ലൈഫ് ഉണ്ടാകേണ്ടി വരുമെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെ വാക്കുകള്‍

‘എന്റെ മകൾക്ക് ബീച്ചിൽ പോകാൻ ഭയങ്കര ഇഷ്ടമാണ്. എന്‍റെ വീടിനു ഏറ്റവും അടുത്തുള്ള ബീച്ച് ഫോർട്ട് കൊച്ചി ബീച്ചാണ്. എനിക്ക് പക്ഷേ ഒരിക്കലും മകളെയും കൊണ്ട് ഫോർട്ട് കൊച്ചി ബീച്ചിൽ കളിക്കാൻ പോകാൻ പറ്റില്ല. എന്തിനാണോ നമ്മൾ അവിടെ പോകുന്നത്. ആ ആഗ്രഹം നമുക്ക് സാധിക്കാൻ കഴിയില്ലെന്ന് വരും. അവിടെ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ആൾക്കാർ കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്യും. അപ്പോൾ ഒരച്ഛന് തന്റെ മകളുമായി ബീച്ചിൽ ഒരു അര മണിക്കൂർ സന്തോഷകരമായി ചെലവഴിക്കുന്ന നിമിഷം നഷ്ടമായെന്ന് വരും .പക്ഷേ താരം എന്നുള്ള ഉയർച്ച സിനിമയിൽ നേട്ടമാണ്. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെടുന്ന ഒരു തിരക്കഥ എനിക്ക് സിനിമയാക്കി മാറ്റാൻ സാധിക്കും. പേഴ്സണൽ ലൈഫിൽ ചിലതൊക്കെ കോപ്രമൈസ് ചെയ്യേണ്ടി വരും. അത് ഒരു സിനിമാ നടന്റ ജീവിതത്തിലെ നഷ്ടം തന്നെയാണ് .പ്രഫഷനൽ ലൈഫിൽ നിന്ന് ചിന്തിക്കുമ്പോൾ താര വളർച്ച കൊണ്ട് ഒരു പാട് നേട്ടങ്ങളുണ്ട്. നല്ല സിനിമ സംഭവിക്കും എന്നതാണ് അതിൽ പ്രധാനം’. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ പൃഥ്വിരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button