CinemaGeneralLatest NewsMollywoodNEWS

സിനിമയ്ക്ക് വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത്, എന്നാൽ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ ഞാൻ കണ്ടു ; മധു വാര്യരെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ തുടക്കം കുറിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം ഇപ്പോൾ. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോൾ പ്രതി പൂവന്‍കോഴിയിലെത്തി നില്‍ക്കുകയാണ്. കരിയറില്‍ ഇതാദ്യമായി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരം അടുത്തിടെ എത്തിയത്.

മഞ്ജു വാര്യരുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരും ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാൽ അഭിനേതാവായുള്ള വരവ് വേണ്ടത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹം താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രാധാന വേഷത്തിലെത്തുന്നത്. ചേട്ടന്റെ സിനിമാജീവിതത്തെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം ഇപ്പോൾ. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതിനെ കുറിച്ച് പറഞ്ഞത്.

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ തുടക്കം കുറിച്ചത്. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളി കൂടിയാണ് അദ്ദേഹം.

മനസ്സിലെ വലിയ മോഹങ്ങളിലൊന്നായ സംവിധാനം സാക്ഷാത്ക്കരിക്കാന്‍ പോവുന്നതിനെക്കുറിച്ച് അടുത്തിടെയായിരുന്നു മധു വാര്യര്‍ വ്യക്തമാക്കിയത്. ബിജു മേനോനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തില്‍ അനിയത്തിക്കും വേഷം നല്‍കുന്നുണ്ട് ചേട്ടന്‍. കുട്ടിക്കാലത്ത് ചേട്ടനെയും ഡാന്‍സ് പഠിക്കാനായി ചേര്‍ത്തിരുന്നുവെന്നും അന്ന് ഉഴപ്പുകയായിരുന്നുവെന്നും പിന്നീട് താന്‍ അതേറ്റെടുക്കുകയായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സഹോദരിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് മധു വാര്യര്‍ നല്‍കുന്നത്.

വര്‍ഷങ്ങളായി ഈ സിനിമയുടെ പിന്നാലെയാണ് ചേട്ടന്‍. ജോലി ഉപേക്ഷിച്ചതും സിനിമയ്ക്ക് വേണ്ടിയായിരുന്നു. അത്രയും ഇഷ്ടവും പാഷനുമാണ് സിനിമയോട് അദ്ദേഹത്തിനുള്ളത്. സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടുവെന്നും താരം പറയുന്നു. അവസാനഘട്ടത്തിലാണ് പല പ്രൊജക്ടുകളും ചേട്ടന് നഷ്ടമാവുന്നത്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. ബിജു ചേട്ടനോടൊക്കെ കഥ പറഞ്ഞതിന് ശേഷമാണ് തന്നോട് ഈ സിനിമയെക്കുറിച്ച് പറയുന്നത്. പല ഘട്ടങ്ങളും കഴിഞ്ഞതിന് ശേഷമാണ് താന്‍ കഥ കേള്‍ക്കുന്നതെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button