GeneralLatest NewsMollywood

നായികാ വേഷം മതിയെന്ന് കാവ്യയുടെ കരച്ചില്‍; പറ്റില്ലെങ്കില്‍ പോകാമെന്ന് ലാല്‍ ജോസ്!!

ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല.

മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്. സി.എം.എസ്. കോളേജിന്റെ അന്തരീക്ഷത്തില്‍ ക്യാമ്പസ് ജീവിതത്തിന്റെ മനോഹര ആവിഷകാരം ഒരുക്കിയത് സംവിധായകന്‍ ലാല്‍ജോസ് ആയിരുന്നു. യുവ താര നിരയിലെ ജയസൂര്യ, പൃഥിരാജ്, ഇന്ദ്രജിത്ത്, നരേന്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തിലെ നായികമാര്‍ രാധിക, കാവ്യാ മാധവന്‍ എന്നിവരായിരുന്നു. എന്നാല്‍ താര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാവ്യയ്ക്ക് ആദ്യം താത്പര്യം ഉണ്ടായിരുന്നില്ലെന്ന് തുറന്നു പറയുകയാണ്‌ ലാല്‍ജോസ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ..

”സി.എം.എസ്. കോളേജിലെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് കാവ്യ ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നു. കഥ പറയാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനെ ഏല്‍പ്പിച്ചു. കോളേജ് കാമ്ബസില്‍ കാവ്യയും നരേനും പൃഥ്വിയും ഇന്ദ്രനും ചേര്‍ന്ന സീനാണ് ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ നേരം കാവ്യയെ കാണാനില്ല. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കാവ്യയെ തിരക്കിയോടി. അതിനിടിയില്‍ ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി, കഥ മുഴുവന്‍ കേട്ടപ്പോള്‍ കാവ്യ കരച്ചില്‍ നിര്‍ത്തുന്നില്ലത്രേ. അങ്ങനെ ഞാന്‍ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി.” ഞാനല്ല ഈ സിനിമയിലെ നായിക. എനിക്ക് റസിയ ചെയ്താല്‍ മതി… ”കാവ്യ കരച്ചിലടക്കാതെ പറഞ്ഞു. അത് കേട്ട് എനിക്ക് ദേഷ്യം വന്നു.

കാരണം നേരത്തെ ഒരു ഇമേജുള്ളയാള്‍ ചെയ്താല്‍ റസിയ എന്ന കഥാപാത്രം നില്‍ക്കില്ല. അതവള്‍ക്ക് മനസ്സിലായില്ല. ”റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് ചിത്രത്തിലെ താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം…”ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ കരച്ചില്‍ കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിച്ചു. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും കാവ്യ ചിത്രം കണ്ടില്ല. ഒടുവില്‍ ചിത്രം 75ാം ദിവസം കടന്നപ്പോഴാണ് കാവ്യ സിനിമ കാണുന്നത്. സിനിമ കണ്ട് നല്ല രസമുള്ള സിനിമയാണെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചു.”

കടപ്പാട്: മാതൃഭൂമി

shortlink

Related Articles

Post Your Comments


Back to top button