തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരമാണ് നയന്‍താര താരത്തിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഏറെക്കാലമായിനയന്താര-വിഘ്നേശ് വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.താരത്തിന്റെ വെളിപ്പെടുത്തലാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. നയന്‍താര ഇതുവരെ പൊതുവേദികളില്‍ തന്റെ പ്രണയംതുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ ടെലിവിഷന്‍ പുരസ്കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് നയന്‍സ് ആ കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് . ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്ക് തരുന്നത് അച്ഛനോ അമ്മയോ ആകാം.അല്ലെങ്കില്‍ ഭാര്യയാകാം, ഭര്‍ത്താവാകാം, ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട് അതിനുവേണ്ട പിന്തുണ നല്കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവുമെന്ന് നയന്‍താര പറഞ്ഞു.
സാരി അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് നയന്‍താര പരിപാടിയില്‍ എത്തിയത്. തവിട്ടുനിറത്തിലുള്ള സിപിംള്‍ സാരിയാണ് താരം അണിഞ്ഞത്. വിശ്വാസത്തിലെയും ബിഗിലിലെയും പ്രകടനത്തിന് ആരാധകരുടെ പ്രിയ നടിക്കുള്ള പുരസ്കാരവും ശ്രീദേവി പുരസ്കാരവുമാണ് നയന്‍താര കരസ്ഥമാക്കിയത്.താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.
Post Your Comments