മലയാള സിനിമയില്‍ വന്‍ വിജയം നേടിയ ആരാധകരുടെ ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു ക്ലാസ്‌മെറ്റ്‌സ് ആ ചിത്രത്തില്‍ നരേന്റെ വേഷം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് .മുരളിയെ അത്രവേഗമൊന്നും മലയാളത്തിന്റെ പ്രേക്ഷക ഹൃദയങ്ങള്‍ മറക്കില്ല. അടൂരിന്റെ നിഴല്‍ക്കുത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത് .ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നരേന്‍ വളരെ പെട്ടെന്ന് തന്നെ മുഖ്യധാരാ സിനിമകളിലൂടെ പ്രധാന താരമായി ഉയര്‍ന്നുവരുകയും ചെയ്തു. നായക നിരയിലേക്ക് തന്നെ വളരെപ്പെട്ടെന്ന് നരേന്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും പെട്ടെന്ന് തന്നെ താരം മലയാളത്തില്‍ നിന്നും പിന്‍വാങ്ങി പിന്നീട് മലയാളി പ്രേക്ഷകര്‍ നരേനെ കണ്ടില്ല. എന്നാല്‍ തമിഴിലേക്ക് ചുവട് മാറ്റിയ നടന്‍ തനിക്കവിടെ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.
തമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത് 25 ദിവസത്തെ വര്‍ക്ക് ബാക്കി നില്‍ക്കുമ്പോള്‍ ഡയറക്ടറും നിര്‍മ്മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മ്മാതാവിന്റെ കയ്യില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ചു പണം തരപ്പെടുത്തി കൊടുത്തു.എന്നാല്‍ആ സിനിമയുടെ വിതരണക്കാരന്‍ 8 കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നത് തന്നെ രണ്ട്- മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പോലീസ് അറസ്റ്റ് ചെയ്തു . മലയാളിയായതുകൊണ്ട് എന്നെ പിന്തുണയ്ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. നരേന്‍ കൂട്ടിച്ചേര്‍ത്തു.നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നീട് താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.ആരാധകര്‍ അപ്പോഴും താരത്തെ ഇരുകൈക്കളും നീട്ടിയാണ് സ്വീകരിച്ചത്.
Post Your Comments