‘വൺ’ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളിത്തിലെത്തുമ്പോൾ മലയാള സിനിമാ ചരിത്രത്തിൽ ഒരു സിനിമയ്ക്ക് വേണ്ടി ഇതാദ്യമായി പഴയ കേരളാ നിയസഭാ മന്ദിരം തുറന്നു കൊടുത്തിരിക്കുകയാണ്. വെള്ള ഖദർ ധാരിയായി ഗൗരവമുഖത്തോടെ മമ്മൂട്ടി ‘ചീഫ് മിനിസ്റ്റർ’ കസേരയിൽ ഇരിക്കുന്ന സിനിമയുടെ സ്റ്റിൽ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ സമൂഹത്തിലെ സമയോചിതമായ ഇടപെടലാണ് ‘വൺ’ എന്ന ചിത്രം ചർച്ച ചെയ്യുന്നത് .സമൂഹം രാഷ്ട്രീയക്കാരെ കാണുന്ന കാഴ്ചപാടിനെ പൊളിച്ചെഴുതുന്ന ടൈപ്പ് സ്ക്രിപ്റ്റ് ആണ് ബോബി-സഞ്ജയ് ടീം വൺ എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി ഇതാദ്യമായാണ് ചീഫ് മിനിസ്റ്ററായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി നിർമ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത് .മാര്‍ച്ചില്‍ വൺ തിയേറ്ററുകളിലെത്തും.
ജോജു ജോർജ് ,ജഗദീഷ് ,മാമുക്കോയ ,സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മധു ബാലചന്ദ്ര മേനോന് തുടങ്ങിയവര്‍ അതിഥി താരങ്ങളായി സിനിമയിലുണ്ടാകും. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നാണ് വണ്‍.
Post Your Comments