
ബിഗ്ബോസ് മലയാളം രണ്ട് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറെ ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികൾ. മോഹൻലാൽ അവതാരകൻ ആയെത്തുന്ന ഷോയുടെ മാമാങ്കരാവ് ഇന്ന് വൈകുന്നേരം ആറ് മണി മുതൽ ആരംഭിക്കുകയാണ്. ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന കാര്യത്തിൽ അൽപ്പം വ്യക്തത ലഭിച്ചിരിക്കുകയാണ് പ്രേക്ഷകർക്ക് ഇപ്പോൾ.
ബഡായ് ബംഗ്ളാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആര്യയും, ഒട്ടനവധി സിനിമകളിലൂടെയും കോമഡി പരിപാടികളിലൂടെയും താരമായി മാറിയ മഞ്ജു പത്രോസും ഉണ്ടാകും എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
അതേസമയം ടിക് ടോക് താരം ഫുക്രു ഷോയിൽ സ്ഥാനം ഉറപ്പിച്ചതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ഫുക്രു സോഷ്യൽ മീഡിയയിൽ എല്ലാവരെയും മിസ് ചെയ്യുന്നു ഗെയ്സ് എന്ന് ഇട്ട കുറിപ്പും വീഡിയോയും
ആണ് ഈ സംശയത്തിന് കാരണമായത്. മാത്രമല്ല ഫുക്രുവിന് ആശംസയുമായി മുൻ ബിഗ് ബോസ് താരങ്ങളായ ഷിയാസും, ബഷീർ ബഷിയും എത്തിയതും പ്രേക്ഷകരുടെ സംശയം കൂടിയിരിക്കുകയാണ്.
തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഒൻപത് മണിക്കാകും ഷോ സംപ്രേക്ഷണം ചെയ്യുക. കൂടാതെ ശനി ഞായർ ദിവസങ്ങളിൽ രാത്രി ഒൻപത് മുപ്പതിനും പരിപാടി സംപ്രേക്ഷണം ചെയ്യും.
Post Your Comments