BollywoodCinemaGeneralLatest NewsNEWS

രണ്ട് വിവാഹങ്ങളും പരാജപ്പെട്ടു, ഇപ്പോള്‍ തന്റയെ പ്രണയം കണ്ടെത്തിരിക്കുകയാണ് ; ബോളിവുഡ് താരം ശ്വേത തിവാരി പറയുന്നു

1998ല്‍ ആയിരുന്നു ശ്വേതയുടെ ആദ്യ വിവാഹം

അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് നടി ശ്വേത തിവാരി. രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലിയുമായി പിരിഞ്ഞതിന് ശേഷം മൂന്നാമതും താന്‍ പ്രണയം കണ്ടെത്തിയതായാണ് ശ്വേത പറയുന്നുത്.

1998ല്‍ ആയിരുന്നു ശ്വേതയുടെ ആദ്യ വിവാഹം. രാജ ചൗധരിയെ വിവാഹം ചെയ്ത ശ്വേതക്ക് പലക് എന്ന മകളുണ്ട്. 2007ല്‍ വിവാഹ മോചിതയായ നടി 2013ല്‍ അഭിനവ് കോഹ്ലിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ റെയാന്‍ഷ് എന്ന മകനുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഭിനവുമായ് ശ്വേത പിരിയുന്നത്. ഇപ്പോള്‍ തന്റെ സ്‌നേഹം മുഴുവനും മക്കള്‍ക്കാണെന്നും മറ്റൊന്നിനും ആര്‍ക്ക് വേണ്ടിയും സമയം ചിലവാക്കാനില്ലെന്നാണ് താരം പറയുന്നത്. തന്നെ കുറിച്ച് വരുന്ന ട്രോളുകളില്‍ അസ്വസ്ഥയാകാറില്ലെന്നും നടി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button