മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് സിതാര. പാട്ടുകള്‍ പോലെ തന്നെ വ്യക്തി എന്ന നിലയില്‍ അനുകരണങ്ങള്‍ ഇല്ലാതെ താനായി തന്നെ ഇരിക്കുന്ന സിതാര സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മെയ്ക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോയാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കുറിച്ച വാക്കുകള്‍ ഇങ്ങനെ:
“നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ ആശുസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകള്‍ അവരുടെ കഥകള്‍ പറയട്ടെ. പക്ഷെ ഒരിക്കലും മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്,” സിതാര കുറിക്കുന്നു.
Post Your Comments