BollywoodCinemaLatest NewsNEWS

ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്ന് പണം എടുക്കാറുണ്ട് ; വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പര്‍ താരം

 

എല്ലാം ഭാഷകളിലും നിരവധി ആരാധകരുള്ള ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ രണ്‍വീര്‍ സിങും ദീപിക പദുകോണും. താര ദമ്പതികളുടെ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതിനാല്‍ തന്നെ ഇവരുടെ ജീവിത രീതിയെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അതിയായ താല്‍പര്യമാണുള്ളത്. ദീപിക-രണ്‍വീര്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുമ്പോള്‍ ഇവരുടെ സന്തോഷകരമായ ജീവിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് അധികവും പുറത്തു വരുന്നത്. വിവാഹത്തിനു മുന്‍പ് മാതാപിതാക്കള്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക ഇപ്പോള്‍ ഛാപക്കിന്റെ പ്രെമോഷന്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

വിവാഹമെന്നത് ഏറെ രസകരമായ ഒന്നാണ്. അത് കുറച്ച് കാലത്തേയ്ക്ക് എങ്കിലും അത് രസകരമാണ്- ഇത് താന്‍ എന്റേയും രണ്‍വീറിന്റേയും മാതാപിതാക്കളോട് പറഞ്ഞു. ഒരു 35 വര്‍ഷം കാത്തിരിക്കൂ, അപ്പോള്‍ മനസ്സിലാകും എന്നാണ് ഇവര്‍ പറഞ്ഞത്. ദീപിക പറഞ്ഞു.രണ്‍വീറും ദീപികയും തമ്മിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും ചോദിച്ചിരുന്നപ്പോള്‍ വഴക്കിടാറില്ലെന്നായിരുന്നു ദീപികയുടെ മറുപടി. ഞങ്ങള്‍ ഒരുമിച്ച് കിട്ടുന്ന സമയം മനോഹരമായി ചിലവഴിക്കും. പരസ്പരം മനസ്സിലാക്കി ബഹുമാനിക്കുന്നവരാണ് തങ്ങള്‍. എനിയ്ക്ക് രണ്‍വീറിനേയും അദ്ദേഹത്തിന് എന്നേയും വളരെ നന്നായിട്ട് അറിയാം. അദ്ദേഹ എന്നെ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്.

ഞങ്ങള്‍ രണ്ട് പേരും വളരെ വ്യത്യസ്തരായ മനുഷ്യരാണ്. ഞാന്‍ വളറ രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്ന ആളാണ്. എല്ലാക്കാര്യങ്ങളും ഏറെ അച്ചടക്കത്തോടെ ചെയ്യും. എന്നാല്‍ ഇതില്‍ നിന്ന് നേരെ വിപരീതമാണ് രണ്‍വീര്‍. ഇതെല്ലാം മനസ്സിലാക്കി കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. അതേ സമയം എല്ലാ ഭാര്യമാരേയും പോലെ ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്ന് പണം എടുക്കാറുണ്ടെന്നു നടി വ്യക്തമാക്കിയിരുന്നു.താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഛാപ്പക്ക്. കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത്. താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button