BollywoodGeneralLatest News

കീറിയ വസ്ത്രവും ശരീരമാസകലം രക്തകറയും; നടിയുടെ ചിത്രം വൈറല്‍

അനുവാദം ചോദിക്കുന്നത് സ്‌റ്റൈല്‍ അല്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്കാണ് തന്റെ കോസ്റ്റിയൂമിന്റെയും മേക്കപ്പിന്റെയും ക്രെഡിറ്റ് എന്നും താരം കുറിക്കുന്നു. അടുത്ത ദശാബ്ദത്തില്‍ ഇത്തരമൊരു ചിത്രം കാണാനല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകളുടെ ശരീരത്തെയും അവരുടെ തീരുമാനങ്ങളെയും ബഹുമാനിക്കാന്‍ പുരുഷന്മാരെ പഠിപ്പിക്കാം.

സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് പ്രമുഖ നടിയുടെ ഒരു വീഡിയോ ആണ്. ‘എന്റെ പുതിയ ലുക്ക് ഒന്ന് കാണു’ എന്ന പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചുകൊണ്ടുനടി ബിഡിത ബാഗ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഒരാളുടെ അനുവാദം കൂടാതെ അയാളുടെ ശരീരത്തില്‍ ഒരു അധികാരവും പ്രയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് താരം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂ എന്ന വാദത്തോടുള്ള അമര്‍ഷമാണ് നടിയുടെ വാക്കുകളില്‍. കീറിയ വസ്ത്രവും ശരീരമാസകലം രക്തകറയും നഖക്ഷതങ്ങളുമുള്ള ബിഡിതയുടെ ചിത്രമാണ് വീഡിയോയില്‍.

അനുവാദം ചോദിക്കുന്നത് സ്‌റ്റൈല്‍ അല്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്കാണ് തന്റെ കോസ്റ്റിയൂമിന്റെയും മേക്കപ്പിന്റെയും ക്രെഡിറ്റ് എന്നും താരം കുറിക്കുന്നു. അടുത്ത ദശാബ്ദത്തില്‍ ഇത്തരമൊരു ചിത്രം കാണാനല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകളുടെ ശരീരത്തെയും അവരുടെ തീരുമാനങ്ങളെയും ബഹുമാനിക്കാന്‍ പുരുഷന്മാരെ പഠിപ്പിക്കാം. ശരിയായി വസ്ത്രം ധരിച്ചുകൊണ്ട് അനുവാദം ചോദിക്കുന്നതിനെ ഫാഷനാക്കി നമുക്ക് മാറ്റാം എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ചിത്രത്തോടെ വിഡിയോ അവസാനിക്കുന്നു.

“ബലാത്സംഗം തെറ്റാണ്- അതാണ് നമ്മള്‍ നമ്മളെതന്നെയും സമൂഹത്തെയും പഠിപ്പിക്കേണ്ടത്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവാദം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശവും എല്ലാ സ്ത്രീകളുടെയും ജന്മാവകാശമാണ്. ഭക്ഷണവും താമസവും പോലെതന്നെ വളരെ അടിസ്ഥാനപരമായ ഒന്നാണ് അതും. മറ്റുള്ളവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ യന്ത്രങ്ങളല്ല, ഞങ്ങളും മനുഷ്യരാണ്” , വിഡിയോയെക്കുറിച്ചു താരം പറഞ്ഞു

View this post on Instagram

Consent?… what is consent he said…my might is my right. Choice? Your choice…really?…he mocked! I whimpered, I begged , I cried. Rape?…when rape is inevitable lie back and enjoy it..thats what he said…lashed out..clawed..brute Force..tearing..searing… damaging..till eternity… I picked up my broken self.. physically, emotionally…null and void… no feelings… a body without soul.. jeered, taunted, scorned…I am a woman ? Conceptualized and shot by ace fashion photographer @somsarkaar Assisted by- Bharat Jadhav Supported by? Prosthetic Makeup Artist- @rajeshjchauhan Layout and Design- @viscomm_ Copy- @stu.much Caption: @ashu_mois Video- @kv2_4 Special Thanks to @groverajesh (MD and CEO-Viscomm 360 Communications.), @groverritika and @sameerdealjeans (MD and Chairman- Dealjeans)for their kind support to this campaign. #antirape #rape #rapesurvivor #violenceagainstwomen #victimblamimg #endrape #consent #consentissexy #nomeansno #stoprape

A post shared by Bidita Bag | बिदिता बाग (@biditabag) on

shortlink

Related Articles

Post Your Comments


Back to top button