മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയായ അനു സിത്താര നടി എന്നതിലുപരി പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ കടുത്ത ആരാധിക എന്ന നിലയില്‍ കൂടി ശ്രദ്ധേയയാണ്. കഴിഞ്ഞ മമ്മൂട്ടിയുടെ ജന്മദിനത്തില് അര്‍ദ്ധരാത്രി പന്ത്രണ്ടു മണിക്ക് വ്യത്യസ്തമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ സന്ദേശം കൈമാറിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചരിത്ര പുരുഷന്റെ റോളില്‍ മമ്മൂട്ടിയെയല്ലാതെ മറ്റാരെയും സങ്കല്പ്പിക്കാന് കഴിയില്ലെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് പ്രേക്ഷകരുടെ സ്വന്തം ഫാന്‍ ഗേള്‍.
‘ ‘മാമാങ്കം’ എന്ത് കൊണ്ട് സ്വീകരിച്ചുവെന്ന് ചോദിച്ചാല്‍ അതില്‍ ഒരു ഘടകം മമ്മുക്കയാണ്. ഈ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു മമ്മുക്ക സിനിമയാണ്. അത്രത്തോളം ഗംഭീരമായിട്ടാണ് മമ്മുക്ക ചെയ്തിരിക്കുന്നത്. ചരിത്ര സിനിമകള്‍ വല്ലപ്പോഴുമേ സംഭാവിക്കുള്ളൂ. ഇനി അത് കിട്ടണമെന്നില്ല. അത് കൊണ്ട് കൂടിയാണ് മാമാങ്കം അത്രയേറെ പ്രിയപ്പെട്ടതാകുന്നത്. മമ്മുക്കയ്ക്കൊപ്പം വലിയ കോമ്പിനേഷന്‍ ഒന്നുമില്ല. ക്ലൈമാക്സിലാണ് അദ്ദേഹത്തോടൊപ്പമുള്ള സീന്‍ വരുന്നത്. ലൊക്കെഷനിലായാലും നല്ല രസമാണ് ആ വേഷത്തിലോക്കെ വന്നപ്പോള്‍ ചരിത്ര പുരുഷനെ അടുത്തു നിന്ന് കണ്ടപോലെ തോന്നി. അല്ലെങ്കിലും ചരിത്ര പുരുഷനാകാന്‍ മമ്മുക്കയെ കഴിഞ്ഞല്ലേ ആരുമുള്ളൂ. അദ്ദേഹം സിനിമയ്ക്ക് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍ വലുതാണ്. ഡബ്ബ് ചെയ്യുന്ന സമയത്താണ് ശരിക്കും വിസ്മയിപ്പിച്ചത്. മാമാങ്കത്തിന്റെ ഡബ്ബിംഗ് എനിക്ക് വലിയ പ്രയാസമായിരുന്നു. പഴയകാലത്തെ സംസാരമാണ്. നീണ്ട ഡയലോഗുകള്‍. അച്ചടി ഭാഷ നാടകം പോലെയൊക്കെ തോന്നി. മമ്മുക്ക വളരെ ഈസിയായിട്ടാണ് ചെയ്യുന്നത്. മോഡുലേഷനൊക്കെ പക്കായാണ്’.
Post Your Comments