Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘ഒമർ ലുലുവിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് ലോക ക്ലാസിക് ചിത്രമല്ല’ ; സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ആരാധകന്റയെ കുറിപ്പ്

ഒമർ ലുലു എന്ന സംവിധായകനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് ലോകത്തര ക്ലാസിക് ഒന്നും അല്ല.

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ഒമര്‍ ലുലു ചിത്രം ‘ധമാക്ക’. നിക്കി ഗല്‍റാണി, അരുണ്‍, മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മ്മജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ധമാക്കയെക്കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………

വിമർശകരെ ഇതിലെ ഇതിലെ…

അഡാർ ലൗ എന്ന വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിനിമയുടെ സംവിധായകന്റെ നാലാമത്തെ സിനിമ. വലിയ താരങ്ങൾ ഇല്ലാതെ അരുൺ എന്ന നടന്റെ നായകൻ ആയുള്ള ആദ്യ സിനിമ. വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ തന്നെയാണ് തിയറ്ററിൽ കയറിയത്. കണ്ട് കഴിഞ്ഞപ്പോളോ ഇനി ധമാക്കാ ഒമർ ഇക്കയുടെ ഏറ്റവും നല്ല സിനിമ ആയി അറിയപ്പെടും.

ഒറ്റ വാക്കിൽ പറഞ്ഞാൽ “അടിപൊളി ധമാക്കാ” ഈ വർഷത്തെ ആദ്യ തിയറ്റർ അനുഭവം മോശം ആയില്ല എന്ന് തന്നെ പറയാം നല്ല ഒരു അടിപൊളി എന്റർട്ടൈനർ തന്നെയാണ് ധമാക്കാ.രണ്ട് മണിക്കൂർ ഒരുപാട് ചിരിപ്പിച്ചു ചെറിയ ഒരു മെസ്സേജും തന്ന് ഒരു കളർഫുൾ സിനിമ.

ഒമർ ലുലു എന്ന സംവിധായകനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് ലോകത്തര ക്ലാസിക് ഒന്നും അല്ല. രണ്ട് മണിക്കൂർ ബോറടിപ്പിക്കാതെ കുറച്ച് തമാശ ഒക്കെ ആയി ഒരു എന്റർടെയ്ൻമെന്റ്. അതിൽ സംവിധായകൻ 101% വിജയിച്ചു എന്ന് തന്നെ പറയാം. ഇത്രയേറെ വിമർശങ്ങൾ കേട്ടിട്ടും പതറാതെ വീണ്ടും സിനിമ എടുത്ത് നല്ല ഒരു സിനിമ തന്ന ഒമർ ലുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

അഭിനയിച്ച എല്ലാവരും തങ്ങളുടെ റോൾ ഭംഗിയായി ചെയ്തു.വർഷങ്ങൾ ആയി മലയാളം ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും അരുൺ എന്ന നടന് ഒരു നായക കഥാപാത്രം ചെയാൻ ഒമർ ലുലു എന്ന സംവിധായകൻ വേണ്ടി വന്നു എന്നുള്ളത് മറ്റൊരു വസ്തുത. അരുണിന് കിട്ടിയ റോൾ ഭംഗിയായി ചെയ്തിട്ടും ഉണ്ട്. ഒപ്പം നിക്കി, ധർമജൻ,മുകേഷ് ഏട്ടൻ, ഉർവശി ചേച്ചി,ഹരീഷ്,ഇന്നസെന്റ് തുടങ്ങിയവരുടെ നല്ല പ്രകടനവും.

ഇന്നത്തെ തലമുറ അനാവശ്യ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്.അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി മാറുന്നും ഉണ്ട്.അതിൽ തന്നെ ഇന്ന് നമ്മുടെ നാട്ടിൽ ദാമ്പത്യ ജീവിതത്തിന്റെ തകർച്ചക്ക് പ്രധാനകാരണം ആവുന്നതും ടെൻഷനുകൾ കാരണം ഉള്ള ലൈംഗിക പ്രശ്നങ്ങൾ ആണ്.ധമാക്കയും പറഞ്ഞു വക്കുന്നതും ഈ ഒരു വിഷയത്തെ കുറിച്ചാണ്. നല്ല ഭംഗിയായി അവതരിപ്പിക്കാനും സംവിധായകന് സാധിച്ചിട്ടും ഉണ്ട്.

വലിയ ഒരു സീരിയസ് വിഷയം കൈകാര്യം ചെയ്തിട്ടും അത് ഹാസ്യത്തിൽ പൊതിഞ്ഞു മോശം ആക്കാതെ അവതരിപ്പിക്കുന്നിടത്താന് ധമാക്കാ എന്ന സിനിമയോടെ വിജയവും,സംവിധായന്റെ വിജയവും.

ബുദ്ധിജീവി ചമഞ്ഞ് തെറ്റുകൾ മാത്രം കണ്ടുപിടിക്കാൻ ധമാക്ക കളിക്കുന്ന തിയറ്ററിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന വിമർശകാ, 2 മണിക്കൂര്‍ തല തല്ലി ചിരിച്ചു പുറത്ത് വന്ന് നിന്റെ കുറ്റങ്ങൾ പറയുന്നത് കേൾക്കാനായി ഞാൻ കാത്തിരിക്കുന്നു. ഒരുപക്ഷേ വിമർശിക്കാൻ പോവുന്നവർ ഇളിഭ്യരായി തിരിച്ചു വരാനും സാധ്യത ഞാൻ കാണുന്നുണ്ട്.

ഒരു സാധാരണ പ്രേക്ഷകന് എന്ന നിലക്ക് ഫാമിലി ആയി നിങ്ങൾക്ക് ധൈര്യമായി തിയറ്ററിൽ പോയി കാണാവുന്ന സിനിമയാണ് ധമാക്ക. ഒരു ചെറിയ സിനിമ ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു നെഞ്ചും വിരിച്ച് നിങ്ങൾക്ക് തിയറ്ററിൽ നിന്നും ഇറങ്ങാം..

ഈ ഗവൺമെന്റ് ഹോസ്പിറ്റലുകൾ ഉണ്ടല്ലോ കാണാൻ ഒരു ലുക്ക് ഇല്ലെന്നെ ഉള്ളു മുടിഞ്ഞ ചികിത്സ ആണ്.

shortlink

Related Articles

Post Your Comments


Back to top button